Shobana and Mammootty
മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളാണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മഴയെത്തും മുന്‍പെ, യാത്ര, കളിയൂഞ്ഞാല്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ഗോളാന്തരവാര്‍ത്ത, കാണാമറയത്ത്, കളിക്കളം, വല്യേട്ടന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.
സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മമ്മൂട്ടിയും ശോഭനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ശോഭന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തുപ്പോഴും മമ്മൂട്ടിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. പിന്നീട് ശോഭനയുടെ തിരിച്ചുവരവിന് കാരണമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും താരം അഭിനയിച്ചു.
Mammootty and Shobana
തന്റെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളായ മമ്മൂട്ടിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ് ഇപ്പോള്‍ ശോഭന. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ശോഭന പങ്കുവച്ചിട്ടുണ്ട്. ‘നായകനെ സന്ദര്‍ശിച്ചു, ഒരു ആരാധികയുടെ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് ശോഭന മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. സിബിഐ 5 ന്റെ സെറ്റില്‍ വന്നാണ് ശോഭന മമ്മൂട്ടിയെ കണ്ടതെന്നാണ് സൂചന. സിനിമയ്‌ക്കൊപ്പം നൃത്ത പരിശീലനത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാണ് ശോഭനയുടെ കരിയര്‍ മുന്നോട്ടു പോകുന്നത്.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല്‍ മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…