Categories: Gossips

ഭാര്യയ്ക്ക് ഇഷ്ടമല്ല; സാമന്തയെ ലിപ് ലോക്ക് ചെയ്യുന്ന സീനില്‍ അഭിനയിക്കില്ലെന്ന് രാംചരണ്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍. അഭിനയത്തോടൊപ്പം നൃത്തരംഗങ്ങളിലുള്ള പ്രാവീണ്യവും രാംചരണെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നു. രാംചരണെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭാര്യയെ പേടിച്ച് ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ രാംചരണ്‍ എതിര്‍പ്പ് അറിയിച്ചിരുന്നത്രേ ! സംവിധായകന്‍ സുകുമാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാംചരണും സാമന്തയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രംഗസ്ഥലം എന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത് സുകുമാര്‍ ആണ്. 2018 ലാണ് രംഗസ്ഥലം റിലീസ് ചെയ്തത്. തെലുങ്കില്‍ നിര്‍മ്മിച്ച പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. രാംചരണിന്റെയും സാമന്തയുടെയും കഥാപാത്രങ്ങളും ജനപ്രീതി നേടിയിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചുണ്ടായ ചില രസകരമായ സംഭവങ്ങളാണ് സുകുമാര്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

Ram Charan and Samantha

സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ തിരക്കഥയില്‍ രാംചരണും സാമന്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് രാംചരണ്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ ശേഷം താന്‍ ഒരിക്കല്‍ കൂടി ലിപ് ലോക്ക് രംഗത്തെ കുറിച്ച് രാംചരണെ ഓര്‍മിപ്പിച്ചെന്ന് സുകുമാര്‍ പറയുന്നു.

എന്തൊക്കെ പറഞ്ഞാലും ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു രാംചരണിന്റെ നിലപാട്. രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം ഇല്ലായിരുന്നു. ഈ കാരണത്താലാണ് രാംചരണ്‍ ലിപ് ലോക്ക് രംഗം വേണ്ട എന്ന നിലപാടെടുത്തതെന്ന് സുകുമാര്‍ ഓര്‍ക്കുന്നു.

ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം ലിപ് ലോക്കിന് വിസമ്മതിക്കുകയായിരുന്നു. അതോടെ സാമന്തയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതിയെന്നും. വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഇതിന് രാംചരണ്‍ സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാംചരണ്‍ സാമന്തയെ ചുംബിച്ചുകൊണ്ട് അഭിനയിച്ചെന്നും സുകുമാര്‍ പറയുന്നു.

 

അനില മൂര്‍ത്തി

Recent Posts

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

19 hours ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

19 hours ago

ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…

19 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

24 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

24 hours ago