Categories: latest news

തുപ്പിയപ്പോള്‍ സൈഡിലൂടെ പോകുന്നു, എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നി; മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയതിനെ കുറിച്ച് നടന്‍ മനാജ് കുമാര്‍

തന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് വീഡിയോ പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം മനോജ് കുമാര്‍. ബെല്‍സ് പള്‍സിയെന്ന രോഗാവസ്ഥയാണ് തനിക്കെന്നും സ്‌ട്രോക്ക് ആണെന്ന് പേടിയുണ്ടായിരുന്നെന്നും മനോജ് വീഡിയോയില്‍ പറയുന്നു.

തന്റെ മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു. തന്റെ ഇപ്പോഴത്തെ മുഖം മനോജ് കുമാര്‍ കാണിച്ചു. ഒരു ദിവസം രാത്രി മുഖത്ത് അസ്വസ്ഥത തോന്നുകയായിരുന്നു. ചുണ്ടിന്റെ ഭാഗത്ത് എന്തോ പറ്റിയ പോലെ തോന്നി. തുപ്പാന്‍ നോക്കുമ്പോള്‍ മധ്യഭാഗത്തിലൂടെയല്ല സൈഡിലൂടെയാണ് പോകുന്നത്. അപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തനിക്ക് തോന്നിയെന്നും മനോജ് കുമാര്‍ പറഞ്ഞു.

നവംബര്‍ അവസാന വാരമാണ് തനിക്ക് അസുഖം ബാധിച്ചതെന്ന് മനോജ് പറയുന്നു. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാല്‍ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താന്‍ ഇപ്പോള്‍ ഫിസിയോതെറാപ്പി തുടങ്ങിയെന്നും അസുഖം ഭേദമായി വരുന്നുവെന്നും മനോജ് വ്യക്തമാക്കി.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

6 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

1 day ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

1 day ago