Categories: Gossips

ടോയ്‌ലറ്റിന് ആറ് ലക്ഷം, പ്രവര്‍ത്തനം സെന്‍സര്‍ റിമോര്‍ട്ടില്‍; കത്രീനയും വിക്കിയും തങ്ങിയ മുറിയുടെ പ്രത്യേകത

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും കഴിഞ്ഞ ഒന്‍പതാം തിയതിയാണ് വിവാഹിതരായത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്.

വിവാഹ ആഘോഷം നടന്ന ഫോര്‍ട്ട് ബര്‍വാരയിലെ റിസോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ദിവസത്തിനു ലക്ഷങ്ങള്‍ വാടക നല്‍കിയാണ് താരങ്ങള്‍ തങ്ങളുടെ വിവാഹം ഈ റിസോര്‍ട്ടില്‍ നടത്തിയത്. ഫോര്‍ട്ട് ബര്‍വാരയില്‍ കത്രീനയും വിക്കിയും താമസിച്ച ആഡംബര സ്യൂട്ട് മുറിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Katrina Kaif and Vicky Kaushal

വിക്കി കൗശലിന്റെ കസിന്‍ ഡോ.ഉപാസന വോഹ്രയും അവരുടെ ഭര്‍ത്താവ് അരുണേന്ദ്ര കുമാറുമാണ് വിക്കിയുടേയും കത്രീനയുടേയും ബെഡ് റൂം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബെഡ്റൂമിലുള്ള റിമോര്‍ട്ട് സെന്‍സറിലൂടെ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റിന് ഏകദേശം ആറ് ലക്ഷം രൂപ വിലയുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ടോയ്‌ലറ്റില്‍ വെള്ളം ഉപയോഗിക്കാന്‍ പോലും ഈ സെന്‍സര്‍ റിമോര്‍ട്ട് ഉപയോഗിക്കണം.

വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ് താരങ്ങള്‍ രാജസ്ഥാനില്‍ നിന്ന് മുംബൈയില്‍ എത്തി. സിനിമാ തിരക്കുകളിലേക്ക് താരങ്ങള്‍ നീങ്ങുകയാണ്. ഡേറ്റ് നല്‍കിയ സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇരുവരും ഹണിമൂണ്‍ ഒഴിവാക്കി.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago