Categories: Gossips

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ജഗതിയുടെ വീട്ടിലും; സേതുരാമയ്യര്‍ വിളിച്ചു വിക്രം യെസ് പറഞ്ഞു

സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കും. മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ജഗതിയെ കൂടി സിബിഐ അഞ്ചാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ജഗതിയുടെ വീട്ടിലും നടക്കും. ചെറിയ ഏതാനും സീനുകളില്‍ മാത്രമായിരിക്കും ജഗതി അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാമോ എന്ന് മമ്മൂട്ടി തന്നെയാണ് ജഗതിയോട് ചോദിച്ചതെന്ന് പറയുന്നു.

സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. അഞ്ചാം ഭാഗത്തിലും ജഗതി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ സിബിഐയുടെ അസിസ്റ്റന്റ് ഓഫീസറായാണ് ജഗതി മുന്‍ സിനിമകളില്‍ അഭിനയിച്ചത്. വിക്രം എന്നായിരുന്നു ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനുശേഷം ജഗതി അഭിനയരംഗത്ത് സജീവമല്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍.

ഏതെങ്കിലും സീനില്‍ ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടിയുടെ ആവശ്യം. സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും അത് സമ്മതിച്ചു. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിബിഐ അഞ്ചിലെ ചില രംഗങ്ങള്‍ ജഗതിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ചിത്രീകരിക്കുക.

Jagathy and Mammootty in CBI Series

മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗങ്ങളില്‍ അഭിനയിച്ച മുകേഷ് അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശാ ശരത്ത്, രമേഷ് പിഷാരടി, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമ. നന്‍പകല്‍ നേത്ത് മയക്കത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി സിബിഐ സെറ്റില്‍ ജോയിന്‍ ചെയ്തത്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago