Categories: Gossips

Exclusive: അജഗജാന്തരത്തിന്റെ കഥ ആദ്യം പറഞ്ഞത് ലിജോ ജോസ് പെല്ലിശ്ശേരിയോട്; ഒഴിവാക്കാന്‍ കാരണം ഇത്

ക്രിസ്മസ് റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് അജഗജാന്തരം. ആന്റണി പെപ്പെ, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ടിനു പാപ്പച്ചനാണ്. വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ആനയും പൂരവും പ്രമേയമായി വരുന്ന ചിത്രമാണ് അജഗജാന്തരം. സിനിമയുടെ ട്രെയ്‌ലര്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അജഗജാന്തരത്തിന്റെ കഥയുമായി ആദ്യം പോയത് പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തേക്കാണെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കിച്ചു ടെല്ലസ് പറയുന്നു. തിരക്കഥ ഇഷ്ടപ്പെട്ടിട്ടും ലിജോ ജോസ് പെല്ലിശ്ശേരി ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കാനുള്ള കാരണവും കിച്ചു ടെല്ലസ് വെളിപ്പെടുത്തി.

Ajagajantharam (Poster)

ടിനു പാപ്പച്ചനിലേക്ക് എത്തിയത് ലിജോ ജോസ് പെല്ലിശ്ശേരി വഴിയാണെന്നും കിച്ചു വെളിപ്പെടുത്തി. ‘ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്താണ് ആദ്യം കഥ പറഞ്ഞത്. അങ്കമാലി ഡയറീസില്‍ പോര്‍ക്കിന്റെ പിന്നാലെ പോയി, ജെല്ലിക്കെട്ടില്‍ പോത്തിന്റേയും. അതുകൊണ്ട് വീണ്ടും ഒരു മൃഗവുമായി ബന്ധപ്പെട്ട സിനിമ ചെയ്യാന്‍ ഇപ്പോള്‍ നോക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുമെന്ന് പറഞ്ഞതും ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്,’ കിച്ചു ടെല്ലസ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago