Mohanlal and Mammootty
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സൂപ്പര്‍താരങ്ങളുടെ രണ്ട് സിനിമകളാണ് ഒരേ വാരം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. കോവിഡിന് ശേഷം സിനിമാ ഇന്‍ഡസ്ട്രിക്ക് പുതുജീവനേകാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’, അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ‘ഭീഷ്മപര്‍വ്വം’ എന്നീ രണ്ട് സിനിമകളാണ് ഒരേ വാരത്തില്‍ റിലീസിനെത്തുക. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരിക്കും സിനിമകള്‍ റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Mohanlal and Mammootty
ആറാട്ട് 2022 ഫെബ്രുവരി 10 ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ശേഷമുള്ള ഒരു ദിവസമായിരിക്കും ഭീഷ്മപര്‍വ്വം എത്തുകയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മാര്‍ച്ചിയാണ് ഭീഷമപര്‍വ്വം ആദ്യം തീരുമാനിച്ചിരുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…