Mammootty
ഇന്ന് മുതല്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആകും. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഇന്ന് സെറ്റിലെത്തും. സിനിമയുടെ ഷൂട്ടിങ് നേരത്തെ തുടങ്ങിയിരുന്നു. മമ്മൂട്ടി ഇപ്പോഴാണ് സെറ്റിലേക്ക് വരുന്നത്. കൊച്ചിയിലായിരിക്കും മമ്മൂട്ടിയുടെ ആദ്യ ഷെഡ്യൂള്‍ എന്നാണ് വിവരം. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്.
Mammootty and Mukesh
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗങ്ങളില്‍ അഭിനയിച്ച മുകേഷ് അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശാ ശരത്ത്, രമേഷ് പിഷാരടി, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമ. നന്‍പകല്‍ നേത്ത് മയക്കത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കൊച്ചിയിലെത്തിയത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…