Categories: Gossips

സിനിമ സെറ്റിലേക്ക് അമ്മയെ കൊണ്ടുവന്നപ്പോള്‍ പൂര്‍ണിമയെ കണ്ടു; ഇന്ദ്രജിത്തിന്റെ പ്രണയം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടേയും പ്രണയത്തിന് നിമിത്തമായത് അഭിനേത്രിയും ഇന്ദ്രജിത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ ആണ്. എങ്ങനെയാണ് അമ്മ തന്റെ പ്രണയത്തിനു നിമിത്തമായതെന്ന് ഇന്ദ്രജിത്ത് പഴയ അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

കെ.കെ.രാജീവ് സംവിധാനം ചെയ്ത ‘പെയ്തൊഴിയാതെ’ എന്ന സീരിയലില്‍ മല്ലിക സുകുമാരനും പൂര്‍ണിമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുകുമാരന്റെ മരണശേഷം ചെറിയൊരു ഇടവേളയെടുത്താണ് മല്ലിക വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. സീരിയല്‍ സെറ്റിലേക്ക് മക്കളായ ഇന്ദ്രജിത്തോ പൃഥ്വിരാജോ ആയിരിക്കും അമ്മ മല്ലികയെ ദിവസവും കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതും. ഇരുവരും മാറിമാറി എത്തിയാണ് തന്നെ പിക്ക് ചെയ്യാറുള്ളതെന്ന് മല്ലിക ഓര്‍ക്കുന്നു.

Poornima and Indrajith

അങ്ങനെയൊരു ദിവസം സീരിയല്‍ സെറ്റില്‍ നിന്ന് മല്ലികയെ പിക്ക് ചെയ്യാന്‍ ഇന്ദ്രജിത്ത് എത്തി. പൂര്‍ണിമയെ ഇന്ദ്രജിത്ത് കാണുന്നതും പരിചയപ്പെടുന്നതും ആ ദിവസമാണ്. ‘എന്റെ മകന്‍ ഇന്ദ്രനാണ്’ എന്നു പറഞ്ഞ് മല്ലിക അന്ന് പൂര്‍ണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.

തങ്ങളുടെ ആദ്യ കണ്ടുമുട്ടലിനെ കുറിച്ച് പൂര്‍ണിമയും മനസ് തുറന്നിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ പരസ്പരം യാതൊരു അട്രാക്ഷനും തോന്നിയില്ലെന്നാണ് പൂര്‍ണിമ പറയുന്നത്. ആദ്യമായി കണ്ട ദിവസം ഇന്ദ്രജിത്ത് തന്നെ അടിമുടി സൂക്ഷ്മമായി നോക്കിയെന്നും ഒരു ചിരി പാസാക്കിയെന്നുമാണ് പൂര്‍ണിമ ഓര്‍ക്കുന്നത്.

ആദ്യ കണ്ടുമുട്ടലില്‍ ഇന്ദ്രനോട് താന്‍ അധികമൊന്നും സംസാരിച്ചില്ലെന്നും എന്നാല്‍ പിന്നീട് ആ സൗഹൃദം വളര്‍ന്ന് പ്രണയമാകുകയായിരുന്നെന്നും പൂര്‍ണിമ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ദ്രനും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിക്കാന്‍ നിമിത്തമായത് താനാണെന്ന് മല്ലിക സുകുമാരനും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

9 hours ago