Categories: latest news

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ കേട്ടിട്ട് ഒന്നും മനസിലായില്ല; വേറെ ആളെ നോക്കിക്കോയെന്ന് ചാക്കോച്ചന്‍, ഒടുവില്‍ പടം സൂപ്പര്‍ഹിറ്റ്

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. സുരാജിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ അവാര്‍ഡുകളും സിനിമ വാരിക്കൂട്ടി.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എന്ന താന്‍ കേസ് കൊട്’. പേര് പോലെ തന്നെ വ്യത്യസ്ത പ്രമേയമാണ് സിനിമയുടേതെന്നാണ് സൂചന. കുഞ്ചാക്കോ ബോബന്‍ ആണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Kunchako Boban

യഥാര്‍ഥത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കുഞ്ചാക്കോ ബോബന്‍ അഭിനയിക്കേണ്ടതായിരുന്നു. സിനിമയുടെ കഥ കേട്ട് ചാക്കോച്ചന്‍ അന്ന് നോ പറയുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥയുമായി സംവിധായകന്‍ തന്റെ അടുത്താണ് ആദ്യം എത്തിയതെന്നും പക്ഷെ തനിക്കു അത് ഒന്നും മനസ്സിലാവാത്തത് കൊണ്ടാണ് ഒഴിവായതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ ചിത്രം കണ്ട താന്‍ അത്ഭുതപ്പെട്ടു പോയി എന്നും അതിനു ശേഷമാണു രതീഷ് ഒരുക്കുന്ന ‘എന്ന താന്‍ കേസ് കൊട്’ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago