Categories: Gossips

ഡേറ്റ് നല്‍കിയ സിനിമകള്‍ പൂര്‍ത്തിയാക്കണം; ഹണിമൂണ്‍ ഒഴിവാക്കി കത്രീനയും വിക്കിയും

ഹണിമൂണ്‍ തല്‍ക്കാലം വേണ്ടെന്നുവെച്ച് ഇന്നലെ വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ കത്രീന കൈഫും വിക്കി കൗശലും. നേരത്തെ ഏറ്റെടുത്ത ജോലികള്‍ പറഞ്ഞ സമയത്തിനു തീര്‍ക്കാനാണ് ഹണിമൂണ്‍ ഒഴിവാക്കിയിരിക്കുന്നത്. വിവാഹ തിരക്കുകള്‍ കഴിഞ്ഞ് സിനിമാ തിരക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരങ്ങളുടെ തീരുമാനം.

വിവാഹശേഷം ഇരുവരും മാലിദ്വീപിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ഇരുവരും മാലിദ്വീപ് യാത്ര ഒഴിവാക്കി. വിവാഹം നടന്ന സവായ് മധോപൂരിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടില്‍ തന്നെ തുടരാനാണ് താരങ്ങളുടെ തീരുമാനം. ഡിസംബര്‍ 12 വരെ താരങ്ങള്‍ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കും. ഡിസംബര്‍ 12 ന് ഇരുവരും ഒരുമിച്ച് മുംബൈയിലേക്ക് പറക്കും. ഡിസംബര്‍ 13 മുതല്‍ സിനിമാ തിരക്കുകളില്‍ വീണ്ടും സജീവമാകാനാണ് ഇരു താരങ്ങളുടേയും തീരുമാനം.

Katrina Kaif and Vicky Kaushal

സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ച് ഇന്നലെയാണ് ഇരുവരും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പരമ്പരാഗത പഞ്ചാബി സ്റ്റൈലിലായിരുന്നു വിവാഹം. തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

വിവാഹശേഷം രാത്രിയോടെയാണ് കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ചുവപ്പ് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് കത്രീനയെ വിവാഹ ചിത്രത്തില്‍ കാണുന്നത്. വെള്ള ഔട്ട്ഫിറ്റാണ് വിക്കി ധരിച്ചിരിക്കുന്നത്. തങ്ങള്‍ ഒരുമിച്ച് ആരംഭിക്കുന്ന പുതിയ യാത്രയ്ക്ക് എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും താരങ്ങള്‍ ആവശ്യപ്പെട്ടു.

 

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

9 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

9 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago