Categories: Gossips

മലയാളത്തിലെ ആദ്യ ലിപ്‌ലോക്ക് ചുംബനം ഇതാണോ?

മലയാള സിനിമയിലെ ആദ്യ ലിപ്‌ലോക്ക് ചുംബന രംഗം ഏതാണ്? രസകരമായ ഈ ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കുക അത്ര പ്രയാസമായിരിക്കില്ല. കാരണം മലയാളത്തില്‍ ലിപ്‌ലോക്ക് ചുംബനങ്ങള്‍ എന്നല്ല ഇന്റിമേറ്റ് രംഗങ്ങള്‍ പോലും ഒരു കാലത്ത് വളരെ കുറവായിരുന്നു. ഇന്റിമേറ്റ് രംഗങ്ങള്‍ വന്നാല്‍ കണ്ണ് പൊത്തിയിരുന്നവരായിരുന്നു വലിയൊരു ശതമാനം മലയാളികളും.

എന്നാല്‍, സിനിമ ആവശ്യപ്പെടുന്നതനുസരിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ എത്ര തീവ്രമാണെങ്കിലും അതിനെയെല്ലാം സിനിമയില്‍ പ്ലേസ് ചെയ്യാന്‍ ശ്രമിച്ചിരുന്ന സംവിധായകനാണ് ഭരതന്‍. മലയാള സിനിമയിലെ ആദ്യ ലിപ്‌ലോക്ക് ചുംബനവും ഭരതന്റെ സിനിമയിലേത് തന്നെയാണെന്നാണ് പറയുന്നത്.

Suparna Anand and Sanjay Mithra

വൈശാലിയിലാണ് മലയാളത്തിലെ ആദ്യ ലിപ്‌ലോക്ക് ചുംബനരംഗം പിറവിയെടുക്കുന്നത്. ഋഷ്യശൃംഖന്റെയും വൈശാലിയുടെയും കഥ വളരെ മനോഹരമായ പ്ലോട്ടിലൂടെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ഭരതനാണ്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയിലാണ് ഭരതന്‍ വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ജന്മം നല്‍കിയത്. ഈ സിനിമയിലാണ് മലയാളത്തിലെ ആദ്യ ലിപ് ലോക്ക് ചുംബനം കാണിച്ചതെന്നാണ് പറയുന്നത്.

നടി സുപര്‍ണ ആനന്ദാണ് വൈശാലിയെ അവതരിപ്പിച്ചത്. സഞ്ജയ് മിത്രയാണ് ഋഷ്യശൃംഖനായത്. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ പില്‍ക്കാലത്ത് വലിയ ചര്‍ച്ചയായി. ഈ രംഗങ്ങള്‍ക്കിടെയാണ് ലിപ് ലോക്ക് ചുംബനം കാണിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago