Categories: latest news

വിക്കി കൗശല്‍-കത്രീന കൈഫ് വിവാഹവേദിയില്‍ മുറിച്ച കേക്കിന്റെ വില നാല് ലക്ഷം !

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായി. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അഞ്ച് നില കേക്കാണ് വിവാഹ വേദിയില്‍ മുറിച്ചത്. ഈ അഞ്ച് നില കേക്കിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വില. അഞ്ച് നില കേക്കിന് പുറമേ കാരമലും ചോക്ലേറ്റും കൊണ്ട് നിര്‍മിച്ച മൂന്ന് നില കേക്കും വിവാഹ വേദിയില്‍ മുറിച്ചു.

Katrina Kaif

ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്ത അഞ്ച് നില കേക്കായിരുന്നു കല്യാണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആണ് ഇത്. നോര്‍ത്ത് ഇന്ത്യന്‍ രുചിയിലുള്ള ഭക്ഷണ സാധനങ്ങളും വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

കുതിരപ്പുറത്താണ് വിക്കി കൗശല്‍ വിവാഹ വേദിയിലേക്ക് എത്തിയത്. പാരമ്പര്യ രീതിയിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്.

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

9 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

9 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago