Categories: Gossips

ഗൗരി ഹിന്ദു, ഷാരൂഖ് മുസ്ലിം; പ്രണയ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു, ഗൗരിയുടെ സഹോദരന്‍ ഷാരൂഖ് ഖാന് നേരെ തോക്ക് ചൂണ്ടി

സിനിമയില്‍ ഷാരൂഖ് ഖാനെ പ്രണയിച്ച നടിമാര്‍ ഒരുപാടുണ്ട്. എന്നാല്‍, ജീവിതത്തില്‍ ഗൗരിയാണ് ഷാരൂഖിന്റെ നായിക. അത്രമേല്‍ തീവ്രമായ പ്രണയത്തിനൊടുവിലാണ് ഷാരൂഖ് ഖാന്‍ ഗൗരിയെ വിവാഹം കഴിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷവും ഇരുവരുടേയും പ്രണയത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല.

പ്രണയത്തിന്റെ ആദ്യ നാളുകള്‍ ദുഷ്‌കരമായിരുന്നെന്ന് ഷാരൂഖ് ഖാന്‍ തന്നെ പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന സമയമായിരുന്നു അത്. സിനിമയില്‍ സജീവമല്ല. അക്കാലത്ത് ഗൗരിക്ക് ഒരു റോസാപ്പൂവ് വാങ്ങി കൊടുക്കാനുള്ള പണം പോലും തന്റെ പോക്കറ്റില്‍ ഇല്ലായിരുന്നു എന്നാണ് ഷാരൂഖ് മുന്‍പ് പറഞ്ഞിട്ടുള്ളത്.

ഷാരൂഖ് ഖാനുമായുള്ള വിവാഹത്തെ ഗൗരിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഷാരൂഖ് ഖാന്‍ മുസ്ലിം കുടുംബത്തില്‍ നിന്നുള്ള വ്യക്തിയും ഗൗരി ഹൈന്ദവ കുടുംബത്തില്‍ നിന്നുള്ള ആളും ആണ്. മതം തന്നെയാണ് ആദ്യം വില്ലനായി നിന്നത്. ഷാരൂഖ് സിനിമയില്‍ നിന്നുള്ള ആളാണ്, വിശ്വസിക്കാന്‍ കൊള്ളുമോ എന്ന ആശങ്കയും ഗൗരിയുടെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു.

Shah Rukh Khan and Gauri Khan

ഗൗരിയെ വിവാഹം കഴിക്കുന്നതിന് ഷാരൂഖിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായി നിന്നത് ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ആയിരുന്നു. 1991 ല്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള വിവാഹം. അനുപമ ചോപ്ര ഷാരൂഖ് ഖാനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ ഷാരൂഖ് തന്നെ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.

തങ്ങളുടെ പ്രണയവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഗൗരിയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ ഗൗരിയുടെ അച്ഛന്‍ രമേഷ് ചിബ്ബ എതിര്‍ത്തിരുന്നതായി ഷാരൂഖ് പറയുന്നു. ഷാരൂഖ് നടന്‍ ആണെന്നതായിരുന്നു എതിര്‍പ്പിന് പ്രധാന കാരണം. പിന്നാലെ ഈ ബന്ധം അവസാനിപ്പിക്കാനായി ഗൗരിയുടെ അമ്മ ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും ഷാരൂഖ് പറയുന്നുണ്ട്. ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ഷാരൂഖിന് നേരെ തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത്. ഗൗരിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്തി. പൊതുവെ ദേഷ്യക്കാരനും ഗുണ്ടയുമാണെന്ന ഇമേജുണ്ടായിരുന്നു വിക്രാന്തിന്. എന്നാല്‍ ഈ ഭീഷണിയൊന്നും ഷാരൂഖിനെ ഭയപ്പെടുത്തിയില്ലെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

6 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

6 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

6 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago