Dileep, Meenakshi Dileep and Kavya Madhavan
ദിലീപിനും കാവ്യാ മാധവനും ഒപ്പം എപ്പോഴും മീനാക്ഷിയെ കാണാറുണ്ട്. ദിലീപിന്റേയും കാവ്യയുടേയും മകള്‍ മൂന്ന് വയസുകാരി മഹാലക്ഷ്മിയെ ഒക്കത്തുവച്ച് നടക്കുന്ന മീനാക്ഷിയെ ആരാധകര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. മഹാലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മീനാക്ഷി. ചേച്ചി അടുത്തുണ്ടെങ്കില്‍ മഹാലക്ഷ്മിക്ക് പിന്നെ അച്ഛനും അമ്മയും വേണ്ട എന്ന മട്ടാണ്. പൊതുവെ എല്ലാ സ്ഥലത്തേക്കും പോകുമ്പോള്‍ മീനാക്ഷിയേയും കൂട്ടിയാണ് ദിലീപും കാവ്യയും പോകാറുള്ളത്. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി മീനാക്ഷി ഇവര്‍ക്കൊപ്പമില്ല. എന്താണ് കാരണമെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.
താരങ്ങളുടെ ദുബായ് യാത്രയുടെ ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. എന്നാല്‍, ഇതിലും മീനാക്ഷിയെ കാണാനില്ല. പഠന തിരക്കില്‍ ആയതിനാലാണ് മീനാക്ഷി ഇവര്‍ക്കൊപ്പം ഇല്ലാത്തത്.
Meenakshi
മീനാക്ഷി ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്. അത് കൊണ്ട് തന്നെ ദുബായ് യാത്രയില്‍ മീനാക്ഷി പോയിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഈ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് മീനാക്ഷി അവസാനമായി വീട്ടിലെത്തിയത്. പിന്നീട് വീണ്ടും ചെന്നൈയിലേക്ക് പോയി.
മഞ്ജു വാര്യറുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം 2016 നവംബര്‍ 25 നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19ന് ആണ് ദിലീപിനും കാവ്യാ മാധവനും മഹാലക്ഷ്മി ജനിച്ചത്. ദിലീപും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും മാമാട്ടി എന്ന ഓമന പേരിലാണ് മഹാലക്ഷ്മിയെ വിളിക്കുന്നത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…