Categories: Gossips

ലോഹിതദാസും മീരാ ജാസ്മിനും പ്രണയത്തിലെന്ന് ഗോസിപ്പ് പരന്നു; തങ്ങളുടെ കുടുംബ ജീവിതത്തില്‍ മീര അസ്വസ്ഥത സൃഷ്ടിച്ചെന്ന് ലോഹിയുടെ ഭാര്യ

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. മികച്ച സിനിമകള്‍ മലയാളികള്‍ക്കായി ഒരുക്കിയ കലാകാരന്‍ ആണെങ്കിലും ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ ലോഹി നിറഞ്ഞു നിന്നു. അതില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ലോഹിതദാസും മീര ജാസ്മിനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍.

തങ്ങളുടെ കുടുംബ ജീവിതത്തില്‍ മീര ജാസ്മിന്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തില്‍ വിലയിരുത്തുന്നു. മീര ജാസ്മിനും ലോഹിതദാസും തമ്മില്‍ പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Meera Jasmine

ലോഹിതദാസിന്റെ അടുത്ത് മീര അമിത സ്വാതന്ത്ര്യം എടുത്തെന്നാണ് സിന്ധു ലോഹിതദാസ് അന്ന് പറഞ്ഞത്. പലപ്പോഴും അതിന്റെ പേരില്‍ തങ്ങളുടെ കുടുംബ ജീവിതത്തില്‍ ഉലച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്നും സിന്ധു പറഞ്ഞിരുന്നു.

‘മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന്‍ അന്തിക്കാട്. ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്‍. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള്‍ അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട്,’ – സിന്ധു ലോഹിതദാസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago