Categories: latest news

ലിപ്‌ലോക്ക് സീനില്‍ അഭിനയിക്കാന്‍ മടി ആയതുകൊണ്ടാണോ കുഞ്ചാക്കോ ബോബന്‍ ‘തീവണ്ടി’യിലേക്കുള്ള ക്ഷണം നിരസിച്ചത്?

ടൊവിനോ തോമസിന്റെ സിനിമ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് തീവണ്ടി. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി സംവിധാനം ചെയ്തത്. 2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമ തിയറ്ററുകളില്‍ വിജയം നേടി. മിനിസ്‌ക്രീനിലും സിനിമയ്ക്ക് ഏറെ ആരാധകരുണ്ട്. ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ചത് സംയുക്ത മേനോന്‍ ആയിരുന്നു.

തീവണ്ടിയില്‍ ടൊവിനോയും സംയുക്തയും തമ്മിലുള്ള ലിപ്‌ലോക്ക് ചുംബന രംഗങ്ങള്‍ ഏറെ ഹൃദ്യവും സുന്ദരവുമായിരുന്നു. യഥാര്‍ഥത്തില്‍ തീവണ്ടിയിലേക്ക് അഭിനയിക്കാന്‍ ആദ്യം ക്ഷണം ലഭിച്ചത് കുഞ്ചാക്കോ ബോബനാണ് ! സിനിമയുടെ കഥ കേട്ട ചാക്കോച്ചന്‍ ‘നോ’ പറയുകയായിരുന്നു. ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടി ഉള്ളതുകൊണ്ടാണോ കുഞ്ചാക്കോ ബോബന്‍ ഈ കഥാപാത്രം വേണ്ടെന്നു വച്ചത്? അല്ല, മറിച്ച് തീവണ്ടിയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്.

Kunchako Boban

സിഗരറ്റ് വലിക്കുന്ന കഥാപാത്രമായി അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ‘നോ’ പറഞ്ഞത്. ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ തനിക്കു കഴിയില്ല എന്ന് തോന്നി എന്നും, ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത താന്‍, ചെയിന്‍ സ്‌മോക്കര്‍ ആയി അഭിനയിച്ചാല്‍ ആരോഗ്യ പ്രശ്‌നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും താന്‍ അവരോട് പറഞ്ഞപ്പോഴാണ് അവര്‍ വേറെ ആളിലേക്കു പോയത് എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമയം, തീവണ്ടിക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. അരവിന്ദ് സ്വാമിയും ചാക്കോച്ചനൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ‘ഒറ്റ്’ എന്നാണ് സിനിമയുടെ പേര്. വളരെ ത്രില്ലിങ് ആയ കഥയാണ് ഈ സിനിമയിലേതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

7 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

12 minutes ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

1 hour ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago