Categories: Gossips

കത്രീന കൈഫും വിക്കി കൗശലും ആദ്യരാത്രി ചെലവഴിക്കുന്ന റിസോര്‍ട്ട് മുറിക്ക് ആറരലക്ഷം വാടക

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും ഇന്ന് വിവാഹിതരാകും. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് താരവിവാഹം. വിവാഹം കഴിഞ്ഞ് ഇന്ന് രാത്രി ഇരുവരും തങ്ങുക റിസോര്‍ട്ടിലെ തന്നെ അത്യാഡംബര മുറിയിലാണ്.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബര്‍വാര കൊട്ടാരത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്. ഈ റിസോര്‍ട്ടിലെ ഏറ്റവും ചെറിയ മുറിയില്‍ ഒരു രാത്രി താമസിക്കാന്‍ 75,000 രൂപയെങ്കിലും നല്‍കണം. ജയ്പൂരില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ റിസോര്‍ട്ടില്‍ എത്തിച്ചേരാം.

Katrina and Vicky

കത്രീന കൈഫും വിക്കി കൗശലും ആദ്യരാത്രി ചെലവഴിക്കുന്ന മുറിക്ക് ഏകദേശം ആറരലക്ഷം രൂപയാണ് വാടക. ഒരു ദിവസത്തെ വാടകയാണ് ഇത്. ഈ റിസോര്‍ട്ടിലെ ഏറ്റവും വില കൂടിയ രാജാ മാന്‍ സിങ് സ്യൂട്ട് റൂമാണ് ഇത്.

ഫോര്‍ട്ട് സ്യൂട്ട്, അരാവലി സ്യൂട്ട് എന്നിവയ്ക്ക് 1 ലക്ഷം മുതല്‍ 1.3 ലക്ഷം രൂപ വരെയാണ് വില. ബുര്‍ജ് സ്യൂട്ട് റൂമിന് 1.6 ലക്ഷം രൂപയും ടെറസ് സ്യൂട്ടിന് 1.7 ലക്ഷം രൂപയും റാണി രാജ്കുമാരി സ്യൂട്ടിന് 3.6 ലക്ഷം രൂപ വരെയുമാണ് വില. രാജ്കുമാരി സ്യൂട്ട് റൂമുകള്‍ക്ക് നികുതി ഇനത്തില്‍ മാത്രം 60,000 നല്‍കണം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago