Categories: Gossips

സിഗരറ്റ് വലിക്കാതെ ഇരിക്കാന്‍ മമ്മൂട്ടിക്ക് കഴിയില്ലായിരുന്നു, സിനിമ സെറ്റിലും പുകവലി സ്ഥിരം; ഒടുവില്‍ ആ ദുശീലം നിര്‍ത്തിയത് ഇങ്ങനെ

മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്ന നടനാണ് മമ്മൂട്ടി. തന്റെ അഭിനയശേഷിയെ ഈ ദുശീലങ്ങള്‍ നെഗറ്റീവ് ആയി ബാധിക്കുമെന്ന് കരുതിയാണ് മമ്മൂട്ടി ഇതിനോടെല്ലാം ‘നോ’ പറഞ്ഞത്. ബോഡി ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് മമ്മൂട്ടി.

എന്നാല്‍, ഒരു സമയത്ത് മമ്മൂട്ടി കടുത്ത പുകവലിയായിരുന്നു. സിഗരറ്റ് ഇല്ലാതെ മമ്മൂട്ടിക്ക് പറ്റില്ല എന്ന അവസ്ഥയുണ്ടായിരുന്നു. സിനിമ സെറ്റില്‍ ലഭിക്കുന്ന ഇടവേള സമയത്തെല്ലാം ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിയിരിന്ന് സിഗരറ്റ് വലിക്കുന്ന മമ്മൂട്ടിയെ കാണാം. ഒടുവില്‍, താന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ ദുശീലവും മമ്മൂട്ടി നിര്‍ത്തി. മമ്മൂട്ടി പുകവലി ഉപേക്ഷിക്കാന്‍ ഒരു കാരണമുണ്ട്. ആ കാരണം കേട്ടാല്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയ കൈയടിക്കും.

Mammootty

മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് താരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുകവലി നിര്‍ത്തിയത്. കൈരളി ടിവിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. പുകവലിക്കുന്നത്, തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും വലിയ ദോഷം ചെയ്യുന്നതാണെന്ന് മമ്മൂട്ടി അന്ന് പറഞ്ഞു. പുകവലി കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ തന്നെ അനുകരിക്കുന്ന ചിലര്‍ക്ക് വേണ്ടി അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി. അങ്ങനെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിര്‍ത്തുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

പുകവലിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, ശരീരത്തിനു അത് വളരെ ദോഷം ചെയ്യും. ‘നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്ത കാര്യമാണ് അതിനോട് അനുവാദം ചോദിക്കാതെ കടത്തി വിടുന്നത്. നമുക്ക് ജീവിക്കാന്‍ പുകയുടെ ആവശ്യമില്ല. ആഹാരപദാര്‍ഥങ്ങളും വായവു മതിയല്ലോ. അത് ശരിയല്ല എന്ന് തനിക്ക് തോന്നി വളരെ ഇഷ്ടപ്പെട്ട ശീലം ഉപേക്ഷിക്കുകയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

37 minutes ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

43 minutes ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

52 minutes ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

57 minutes ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

19 hours ago