Categories: Gossips

ആദ്യ ഭര്‍ത്താവുമായി അടുത്ത സൗഹൃദം, രണ്ടാമത് വിവാഹം കഴിക്കാന്‍ ആലോചിക്കുന്നു; സദാചാരവാദികള്‍ക്ക് അന്ന് ആര്യ നല്‍കിയ മറുപടി

ബഡായി ബംഗ്ലാവ്, ബിഗ് ബോസ് എന്നീ പരിപാടികളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ആര്യ ബാബു. ഏതാനും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന വ്യാജ വാര്‍ത്തകള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത നടിയാണ് ആര്യ. മാത്രമല്ല വളരെ ബോള്‍ഡ് ആയ തീരുമാനങ്ങളിലൂടേയും അഭിപ്രായങ്ങളിലൂടേയും താരം ശ്രദ്ധിക്കപ്പെടാറുണ്ട്.

സീരിയല്‍ താരം അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്ത് സുശീലന്‍ ആണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബന്ധം പിരിഞ്ഞു. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷവും വളരെ അടുത്ത സൗഹൃദത്തില്‍ തന്നെയാണ് ഇരുവരും മുന്നോട്ടു പോയിരുന്നത്. ഇപ്പോള്‍ ഇതാ രോഹിത്ത് സുശീലന്റെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ്.

Arya Babu

ആദ്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം കഴിഞ്ഞതോടെ ആര്യ വളരെ വേദനയിലാണ് എന്ന തരത്തില്‍ ചില പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ആര്യ നെഞ്ചുപൊട്ടി കരയുകയായിരുന്നു എന്നെല്ലാം ചിലര്‍ വാര്‍ത്ത നല്‍കി. സോഷ്യല്‍ മീഡിയയില്‍ അത്തരം കമന്റുകളും ഉണ്ടായിരുന്നു. ഇതിനെയെല്ലാം വളരെ രസകരമായ രീതിയില്‍ ആര്യ നേരിട്ടു. ‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം…’ എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ ആര്യ പറയുന്നത്.

രോഹിത്തും താനും ഡിവോഴ്‌സിന് ശേഷവും നല്ല സൗഹൃദത്തിലാണെന്ന് മുന്‍പും താരം പറഞ്ഞിട്ടുണ്ട്. മറ്റൊരു വിവാഹത്തെ കുറിച്ച് താന്‍ ആലോചിക്കുന്നുണ്ടെന്നും ആര്യ അന്ന് പറഞ്ഞിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

2 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago