Categories: latest news

കല്യാണത്തിനു തലേന്ന് കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ കേസ്

വിവാഹത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ബോളിവുഡ് താരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനുമെതിരെ പൊലീസ് കേസ്. വ്യാഴാഴ്ചയാണ് ഇരുവരുടേയും വിവാഹം. രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് ആഡംബര വിവാഹം നടക്കുക.

വിവാഹം നടക്കുന്ന റിസോര്‍ട്ടിന് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് താരങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. വിവാഹം നടക്കുന്ന റിസോര്‍ട്ടിന് സമീപം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പൊതുജനത്തിന് ശല്യമായി തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Katrina and Vicky

വിവാഹം നടക്കുന്ന റിസോര്‍ട്ടിന് അടുത്ത് ചൗത് മാതാ മന്ദിര്‍ എന്ന പ്രസിദ്ധമായ ക്ഷേത്രമുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. ഈ വഴി കെട്ടിയടച്ചതിനെതിരെയാണ് പരാതി. അഭിഭാഷകനായ നേത്രബിന്ദു സിങ് ജധൗന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രത്തിലേക്ക് നിയന്ത്രണമുള്ളത്. ഇത് ഉടന്‍ നീക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സിനിമാ താരങ്ങള്‍ വിവാഹം കഴിക്കുന്നുണ്ടെന്ന് കരുതി ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലേ എന്നാണ് പരിസരവാസികളുടെ ചോദ്യം.

മൂന്ന് ദിവസമായാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷം നടക്കുന്നത്. മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കം 120 പേരാണ് അതിഥികളുടെ പട്ടികയിലുള്ളത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago