വിവാഹത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ബോളിവുഡ് താരങ്ങളായ വിക്കി കൗശലിനും കത്രീന കൈഫിനുമെതിരെ പൊലീസ് കേസ്. വ്യാഴാഴ്ചയാണ് ഇരുവരുടേയും വിവാഹം. രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് ആഡംബര വിവാഹം നടക്കുക.
വിവാഹം നടക്കുന്ന റിസോര്‍ട്ടിന് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് താരങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. വിവാഹം നടക്കുന്ന റിസോര്‍ട്ടിന് സമീപം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പൊതുജനത്തിന് ശല്യമായി തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിവാഹം നടക്കുന്ന റിസോര്‍ട്ടിന് അടുത്ത് ചൗത് മാതാ മന്ദിര്‍ എന്ന പ്രസിദ്ധമായ ക്ഷേത്രമുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. ഈ വഴി കെട്ടിയടച്ചതിനെതിരെയാണ് പരാതി. അഭിഭാഷകനായ നേത്രബിന്ദു സിങ് ജധൗന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രത്തിലേക്ക് നിയന്ത്രണമുള്ളത്. ഇത് ഉടന്‍ നീക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സിനിമാ താരങ്ങള്‍ വിവാഹം കഴിക്കുന്നുണ്ടെന്ന് കരുതി ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലേ എന്നാണ് പരിസരവാസികളുടെ ചോദ്യം.
മൂന്ന് ദിവസമായാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷം നടക്കുന്നത്. മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കം 120 പേരാണ് അതിഥികളുടെ പട്ടികയിലുള്ളത്.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
തന്റെ ഫോണ് നമ്പര് സിനിമയില്‍ ഉപയോഗിച്ചു എന്ന്…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള് അടക്കമുള്ള…
ഡിവോഴ്സ് കേസില് വാദം കേള്ക്കവേ തങ്ങള്ക്ക് ഇനി…
മുന്കൂര് അനുമതിയില്ലാതെ ഉള്ക്കടലില് സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന് ശ്രീനിവാസന് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…