Categories: Gossips

എലോണ്‍, ബ്രോ ഡാഡി, 12th മാന്‍; മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മൂന്ന് പ്രധാന സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. എലോണ്‍, ബ്രോ ഡാഡി, 12th മാന്‍ എന്നീ സിനിമകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. വമ്പന്‍ ഓഫറുകളാണ് ഈ സിനിമയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് മൂന്ന് പ്രധാന സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസ് ചെയ്യിപ്പിക്കാന്‍ മോഹന്‍ലാല്‍ ആലോചിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. മുഴുനീള കുടുംബ ചിത്രമായതിനാല്‍ ബ്രോ ഡാഡി തിയറ്ററുകളിലെത്തിക്കാന്‍ നേരത്തെ ആലോചന നടന്നിരുന്നു. എന്നാല്‍, ‘ബ്രോ ഡാഡി’ തിയറ്റര്‍ റിലീസിന് ഇല്ലെന്ന് ഉറപ്പായി. സിനിമ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബ്രോ ഡാഡി’. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ ഒ.ടി.ടി. റിലീസിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ആശിര്‍വാദ് സിനിമാസ് ആണ് വിതരണ കമ്പനി.

Mohanlal

മോഹന്‍ലാലും പൃഥ്വിരാജും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജോണ്‍ കാറ്റാടിയുടെ സഹോദരന്‍ ഈശോ കാറ്റാടിയായി പൃഥ്വിരാജ് എത്തും. ഉണ്ണി മുകുന്ദന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി, കനിഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12th മാന്‍ ഒരു ത്രില്ലര്‍ ചിത്രമാണ്. ദൃശ്യത്തിന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയായതിനാല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വലിയ രീതിയില്‍ പണം കൊയ്യാമെന്നാണ് പ്രതീക്ഷ. മോഹന്‍ലാല്‍ മാത്രം കഥാപാത്രമായി എത്തുന്ന സിനിമയാണ് എലോണ്‍. ഷാജി കൈലാസ് ആണ് സംവിധാനം.

 

 

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

8 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

8 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

8 hours ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

8 hours ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

8 hours ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

8 hours ago