Categories: Gossips

‘ബ്രോ ഡാഡി’ക്കായി ഒന്നിച്ച് പാടി മോഹന്‍ലാലും പൃഥ്വിരാജും; ആരാധകര്‍ ആവേശത്തില്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും ബ്രോ ഡാഡി. ഈ സിനിമയില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് ഒരു പാട്ട് പാടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരാധകരെ ആവേശത്തിലാക്കുന്ന തട്ടുപൊളിപ്പന്‍ പാട്ടാണ് മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് പാടിയിരിക്കുന്നത്.

അതേസമയം, ബ്രോ ഡാഡി ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുക. ചിത്രം തിയറ്റര്‍ റിലീസാക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍, ആമസോണ്‍ പ്രൈമുമായി നിര്‍മാതാവ് ധാരണയിലെത്തിയെന്നാണ് സൂചന.

Mohanlal and Prithviraj

മോഹന്‍ലാലും പൃഥ്വിരാജും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജോണ്‍ കാറ്റാടിയുടെ സഹോദരന്‍ ഈശോ കാറ്റാടിയായി പൃഥ്വിരാജ് എത്തും. ഉണ്ണി മുകുന്ദന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി, കനിഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്രോ ഡാഡി ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്നര്‍ ആണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരിക്കലും ഈ സിനിമയെ ലൂസിഫറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. തമാശ കേന്ദീകൃതമായ ഒരു സിനിമ മികച്ച വിഷ്വല്‍ കൂടി നല്‍കി നിര്‍മ്മിച്ചാല്‍ അത് തീര്‍ച്ചയായും മികച്ചതായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

24 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago