Categories: latest news

കല്യാണിയുടെ മേക്കോവര്‍ ചിത്രം കണ്ട് ഞെട്ടി ദുല്‍ഖര്‍ സല്‍മാന്‍; ആളെ മനസിലായില്ലെന്ന് താരം

ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. കല്യാണിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളാണ് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കല്യാണിയുടെ വസ്ത്രവും ഹെയര്‍സ്റ്റൈലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇത് കല്യാണി തന്നെയാണോ എന്ന് ആരാധകര്‍ക്ക് പോലും മനസിലാകില്ല.

Kalyani

ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ്, അനുപമ പരമേശ്വരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കനിഹ തുടങ്ങിയ താരങ്ങളെല്ലാം ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഈ മേക്കോവര്‍ കണ്ടിട്ട് തനിക്ക് ആരാണെന്ന് മനസിലായില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. കല്യാണിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ‘ആരാണ് ഇത്’ എന്ന ചോദ്യമാണ് കീര്‍ത്തി സുരേഷ് ചോദിച്ചിരിക്കുന്നത്. എന്റെ മുടി തിരികെ തരൂ എന്നാണ് പൂര്‍ണിമയുടെ രസകരമായ കമന്റ്.

തെലുങ്ക് സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. മലയാളത്തില്‍ ദുല്‍ഖറിനൊപ്പം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തില്‍ ഇറങ്ങാനുള്ളത്.

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

സാരിയില്‍ ക്യൂട്ട് ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

3 hours ago

അടിപൊളി ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

സിനിമയില്‍ വാരാത്തതിന്റെ കാരണം പറഞ്ഞ് മാളവിക ജയറാം

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…

18 hours ago