Categories: latest news

ദുല്‍ഖറിനെ കല്യാണം കഴിപ്പിക്കാന്‍ മമ്മൂട്ടിക്ക് തിടുക്കം; കാരണം ഇതായിരുന്നു

പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ശേഷം മലയാളത്തിനു പുറത്ത് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നതില്‍ ഒരു സമയത്ത് മമ്മൂട്ടിക്ക് പോലും ആശങ്കയുണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ടും വാപ്പച്ചിയുടെ പിന്‍ഗാമിയാണ് താനെന്ന് ദുല്‍ഖര്‍ തെളിയിക്കുകയാണ്.

വിവാഹ ശേഷമാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. അമാല്‍ സുഫിയയാണ് ദുല്‍ഖറിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്. അമാലിനെ വിവാഹം കഴിക്കുമ്പോള്‍ ദുല്‍ഖറിന്റെ പ്രായം വെറും 25 ആയിരുന്നു. അമാലിന് ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവും.

Dulquer and Amal

സിനിമയില്‍ എത്തും മുന്‍പ് വിവാഹം കഴിക്കണമെന്ന് മമ്മൂട്ടിയാണ് ദുല്‍ഖറിനെ ഉപദേശിച്ചത്. നേരത്തെ വിവാഹം കഴിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പക്വത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വാപ്പച്ചി അക്കാലത്ത് തന്നോട് പറഞ്ഞിരുന്നതെന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു. കൂടുതല്‍ ഉത്തരവാദിത്തവും ലക്ഷ്യവും ജീവിതത്തില്‍ ഉണ്ടാകാന്‍ വിവാഹം കഴിക്കുകയാണ് വേണ്ടതെന്ന് വാപ്പച്ചി ഇടയ്ക്കിടെ തന്നോട് പറഞ്ഞിരുന്നതായി ദുല്‍ഖര്‍ ഓര്‍ക്കുന്നു. ആദ്യമൊക്കെ വിവാഹത്തിനു ദുല്‍ഖര്‍ എതിരായിരുന്നു. കുറച്ചുകൂടെ കഴിഞ്ഞ് മതി വിവാഹമെന്നായിരുന്നു നിലപാട്. എന്നാല്‍, അമാലിനെ പരിചയപ്പെട്ടതോടെ ആ കഥയില്‍ ട്വിസ്റ്റ് സംഭവിച്ചു.

വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹം വലിയ ആഘോഷമായാണ് നടന്നത്. മമ്മൂട്ടിയായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. വിവാഹം കഴിഞ്ഞ് അധികം കഴിയും മുന്‍പ് ദുല്‍ഖര്‍ സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago