Categories: latest news

നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ കാറ്റില്‍ പറത്തി 4 ദിവസം കൊണ്ട് 40 കോടി, മരക്കാര്‍ ബ്രഹ്‌മാണ്ഡ ഹിറ്റ് !

റിലീസായ നിമിഷം മുതല്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകളുടെ കൂരമ്പേറ്റ് മുന്നോട്ടുപോകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ വന്‍ ഹിറ്റായി മാറുന്നു. എല്ലാ നെഗറ്റീവ് പ്രചരണങ്ങളെയും കാറ്റില്‍ പറത്തി ആദ്യ നാലുദിനം കൊണ്ട് ഈ മോഹന്‍ലാല്‍ ചിത്രം വാരിക്കൂട്ടിയത് 40 കോടിയോളം രൂപയാണ്.

കേരളത്തില്‍ നിന്നുമാത്രം 14.84 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 2.75 കോടി രൂപ കളക്ഷന്‍ വന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് നേടിയ കളക്ഷന്‍ 20.30 കോടി രൂപയാണ്. നാലുദിവസത്തെ മൊത്തം കളക്ഷന്‍ 37.89 കോടി രൂപ.

കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ 5.81 കോടി രൂപയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ഈ ചരിത്രസിനിമയ്‌ക്ക് പക്ഷേ അതിനടുത്ത ദിവസങ്ങളില്‍ കളക്ഷനില്‍ ഇടിവുണ്ടായി. ശരാശരി 2.80 കോടി രൂപ വീതമാണ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് കളക്ഷന്‍ ലഭിച്ചത്.

Marakkar

വലിയ എതിരഭിപ്രായങ്ങളെ അതിജീവിച്ചാണ് മരക്കാര്‍ ഈ ഗംഭീര പ്രകടനം കാഴ്‌ചവച്ചിരിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ രണ്ടാഴ്‌ചകൊണ്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ നേടിയ സിനിമകളുടെ മുന്‍‌നിരയില്‍ മരക്കാര്‍ ഇടം‌പിടിക്കും.

മോഹിപ്പിക്കുന്ന തുകയില്‍ മരക്കാരുടെ ഒടിടി അവകാശം വിറ്റുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രത്തിന്‍റെ ടി‌വി പ്രദര്‍ശനാവകാശത്തിനും കോടികളുടെ ബിസിനസ് നടക്കുന്നു എന്നാണ് വിവരം.

എമില്‍ ജോഷ്വ

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago