Marakkar
റിലീസായ നിമിഷം മുതല്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകളുടെ കൂരമ്പേറ്റ് മുന്നോട്ടുപോകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ വന്‍ ഹിറ്റായി മാറുന്നു. എല്ലാ നെഗറ്റീവ് പ്രചരണങ്ങളെയും കാറ്റില്‍ പറത്തി ആദ്യ നാലുദിനം കൊണ്ട് ഈ മോഹന്‍ലാല്‍ ചിത്രം വാരിക്കൂട്ടിയത് 40 കോടിയോളം രൂപയാണ്.
കേരളത്തില്‍ നിന്നുമാത്രം 14.84 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 2.75 കോടി രൂപ കളക്ഷന്‍ വന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് നേടിയ കളക്ഷന്‍ 20.30 കോടി രൂപയാണ്. നാലുദിവസത്തെ മൊത്തം കളക്ഷന്‍ 37.89 കോടി രൂപ.
കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ 5.81 കോടി രൂപയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ഈ ചരിത്രസിനിമയ്‌ക്ക് പക്ഷേ അതിനടുത്ത ദിവസങ്ങളില്‍ കളക്ഷനില്‍ ഇടിവുണ്ടായി. ശരാശരി 2.80 കോടി രൂപ വീതമാണ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് കളക്ഷന്‍ ലഭിച്ചത്.
Marakkar
വലിയ എതിരഭിപ്രായങ്ങളെ അതിജീവിച്ചാണ് മരക്കാര്‍ ഈ ഗംഭീര പ്രകടനം കാഴ്‌ചവച്ചിരിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ രണ്ടാഴ്‌ചകൊണ്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ നേടിയ സിനിമകളുടെ മുന്‍നിരയില്‍ മരക്കാര്‍ ഇടംപിടിക്കും.
മോഹിപ്പിക്കുന്ന തുകയില്‍ മരക്കാരുടെ ഒടിടി അവകാശം വിറ്റുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രത്തിന്‍റെ ടിവി പ്രദര്‍ശനാവകാശത്തിനും കോടികളുടെ ബിസിനസ് നടക്കുന്നു എന്നാണ് വിവരം.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…