Katrina and Vicky
കത്രീന കൈഫ്-വിക്കി കൗശാല്‍ വിവാഹത്തിനൊരുങ്ങി ബോളിവുഡ് സിനിമാ ലോകം. ഡിസംബര്‍ ഒന്‍പതിനാണ് താരവിവാഹം. സിനിമാ രംഗത്തുനിന്ന് പ്രമുഖര്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. എന്നാല്‍, മുന്‍ കാമുകന്‍മാരെ കത്രീനയും മുന്‍ കാമുകിയെ വിക്കിയും വിവാഹ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുന്‍ കാമുകന്‍മാരായ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരെ കത്രീന കൈഫ് വിവാഹത്തിനു ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തെ ഇരുവരേയും ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് കത്രീന സല്‍മാനേയും റണ്‍ബീറിനേയും അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍, രണ്‍ബീര്‍ കപൂറിന്റെ ഇപ്പോഴത്തെ കാമുകിയും സിനിമാ താരവുമായ ആലിയ ഭട്ടിനെ കത്രീന വിവാഹം ക്ഷണിച്ചിട്ടുണ്ട്. റണ്‍ബീറിന് ക്ഷണമില്ലാത്തതിനാല്‍ താന്‍ വിവാഹത്തിനു പോകുന്നില്ല എന്ന നിലപാടിയാണ് ആലിയ.
വിക്കി കൗശാലും തന്റെ മുന്‍ കാമുകിയെ അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തന്റെ മുന്‍ കാമുകി ഹര്‍ലീന്‍ സേതിയെ വിവാഹം ക്ഷണിക്കാന്‍ വിക്കി കൗശാല്‍ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. വിക്കി കൗശാലും ഹര്‍ലീനും ഏകദേശം രണ്ട് വര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീട് ആ ബന്ധം തകരുകയായിരുന്നു.
ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സവായ് മഥോപൂര്‍ ജില്ലയിലെ സിക്സ് സെന്‍സസ് ബര്‍വാര ഹോട്ടലിലാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…