Categories: latest news

വാപ്പച്ചിയുടെ സിനിമ തിയറ്ററുകളിലെത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് ആണെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി വിതരണം ചെയ്യുന്നത്.

അമല്‍ നീരദ് ആണ് ഭീഷ്മപര്‍വ്വത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയുടെ മാസ് കഥാപാത്രമായിരിക്കും സിനിമയിലേത്. അധോലോക നായകന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും കൂടിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് നിര്‍മാണം.

Mammootty and Dulquer Salmaan

സുഷിന്‍ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ലെന, ജിനു ജോസഫ്, ദിലീഷ് പോത്തന്‍, സ്രിന്റ എന്നിവരാണ് ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് പുറമേ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago