Mammootty and Dulquer Salmaan
മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളിലെത്തിക്കുക ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് ആണെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി വിതരണം ചെയ്യുന്നത്.
അമല്‍ നീരദ് ആണ് ഭീഷ്മപര്‍വ്വത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയുടെ മാസ് കഥാപാത്രമായിരിക്കും സിനിമയിലേത്. അധോലോക നായകന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും കൂടിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് നിര്‍മാണം.
Mammootty and Dulquer Salmaan
സുഷിന്‍ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ലെന, ജിനു ജോസഫ്, ദിലീഷ് പോത്തന്‍, സ്രിന്റ എന്നിവരാണ് ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് പുറമേ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…