Categories: latest news

കട്ട താടിയില്‍ ദിലീപ്, നിറചിരിയുമായി കാവ്യ; താരദമ്പതികളുടെ പുതിയ ചിത്രങ്ങള്‍ കാണാം

താരദമ്പതികളായ ദിലീപിനും കാവ്യ മാധവനും മലയാളത്തില്‍ ഏറെ ആരാധകരുണ്ട്. വല്ലപ്പോഴും മാത്രമേ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇപ്പോള്‍ ഇതാ ഇരുവരുടേയും കലക്കന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കട്ട താടിയില്‍ കൂടുതല്‍ ചെറുപ്പമായാണ് ദിലീപിനെ ഈ ചിത്രത്തില്‍ കാണുന്നത്. നിറ ചിരിയുമായി നില്‍ക്കുന്ന കാവ്യയും ആരാധകരുടെ മനം കവരുന്നു. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Dileep and Kavya Madhavan

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. അപ്രതീക്ഷിതമായിരുന്നു ഈ വിവാഹവാര്‍ത്ത. കേട്ടവരെല്ലാം ഞെട്ടി. ന്യൂസ് ചാനലുകളിലൂടെയാണ് ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് മലയാളികള്‍ അറിയുന്നത് തന്നെ. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ദിലീപ് കാവ്യ മാധവനെക്കുറിച്ച് പറഞ്ഞത്.

മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് പേരുള്ള പെണ്‍കുഞ്ഞുമുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

12 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

12 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago