നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഷാജി കൈലാസ്. തന്റെ പതിവ് ശൈലിയിലുള്ള സിനിമയായിരിക്കില്ല എലോണ്‍ എന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ മാത്രമാണ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഒരു കഥാപാത്രമാണ് സിനിമയിലുള്ളത് ! മോഹന്‍ലാല്‍ തന്നെയാണ് നേരത്തെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അഭിനയ രീതിയിലും സ്‌ക്രിപ്റ്റിലും എല്ലാം കാലങ്ങള്‍ മാറുന്നത് അനുസരിച്ച് തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാവും. ഞാന്‍ ഇപ്പോള്‍ ചെയ്ത എലോണ്‍ എന്ന സിനിമയില്‍ ഞാന്‍ മാത്രമെ ഉള്ളു. അങ്ങനെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അങ്ങനെയൊരു സിനിമ വളരെ വ്യത്യസ്തമായ കഥയാണ്. അതുകൊണ്ട് തന്നെ ആ സിനിമ സാധാരണ രീതിയില്‍ ചിത്രീകരിച്ചാല്‍ ശരിയാവില്ല. ആളുകളെ ഇന്‍ട്രസ്റ്റിങ്ങ് ആക്കുന്ന തരത്തിലുള്ള ലെന്‍സിങ്ങ് വേണം. പിന്നെ അതിന് വേണ്ടി നമ്മള്‍ ഒരു സെറ്റ് ഇട്ടു. അത് നമ്മള്‍ ഒരു വീട്ടില്‍ പോയി ചിത്രീകരിച്ചാല്‍ ശരിയാവില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലും ഒരു ഫോണും മാത്രമാണ് സിനിമയില്‍ കേന്ദ്ര ബിന്ദുക്കള്‍. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കിടയിലൂടെ ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് മാത്രം സഞ്ചരിക്കുന്ന നായകന്‍. മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിലുള്ള കഥയും സിനിമാറ്റിക് എക്‌സ്പീരിയന്‍സും ആയിരിക്കും എലോണിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മോഹന്‍ലാലിന്റെ മുഖത്തിനും ആ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ക്കുമാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിക്കുന്നത്. പതിനെട്ട് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നിവയ്ക്ക് രചന നിര്‍വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…
നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
പുതിയ ഗെറ്റപ്പില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…