Categories: Gossips

ആദ്യ കണ്ടുമുട്ടലില്‍ കോലിക്ക് കിട്ടിയത് അനുഷ്‌കയുടെ നീരസം; കോലിയുടെ തമാശ അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടില്ല

സിനിമാലോകവും കായികലോകവും ഒരുപോലെ ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെയും. ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത് 2013 ലാണ്.

2013 ല്‍ ഒരു പരസ്യചിത്രീകരണത്തിനായാണ് കോലിയും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്ലിയര്‍ ഷാംപൂവിന്റെ പരസ്യമായിരുന്നു അത്. അനുഷ്‌കയെ ആദ്യ കണ്ടപ്പോള്‍ തന്നെ ഒരു ട്രോളിലൂടെയാണ് കോലി വരവേറ്റത്. ‘കുറച്ചുകൂടി ഹീലുള്ള ചെരുപ്പൊന്നും നിങ്ങള്‍ക്ക് കിട്ടിയില്ലേ?’ എന്നായിരുന്നു കോലി അനുഷ്‌കയോട് ചോദിച്ചത്. ഈ ട്രോള്‍ അനുഷ്‌കയ്ക്ക് അത്ര പിടിച്ചില്ല. കോലിയെ നോക്കി അല്‍പ്പം ഗൗരവത്തോടെ ‘ എക്‌സ്‌ക്യൂസ് മീ’ എന്ന് അനുഷ്‌ക പറഞ്ഞു. തന്റെ ട്രോള്‍ അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായ കോലി വേഗം തടിയൂരി. താന്‍ ഒരു തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്ന് കോലി അനുഷ്‌കയോട് പറഞ്ഞു.

Anushka Sharma and Virat Kohli

ആദ്യ കണ്ടുമുട്ടലിനു ശേഷം തങ്ങളുടെ സൗഹൃദം കൂടുതല്‍ ശക്തമായെന്ന് കോലി പറയുന്നു. അങ്ങനെയൊരു ട്രോളിന്റെ ആവശ്യം അപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും കോലി പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.

2014 ലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയത്. 2017 ഡിസംബര്‍ 11 ന് ഇരുവരും വിവാഹിതരായി. 2021 ജനുവരി 11 ന് ഇരുവര്‍ക്കും വാമിക എന്ന മകള്‍ ജനിച്ചു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago