Categories: latest news

ഇതെന്തൊരു മാറ്റം ! ഖുശ്ബു കഠിനമായ ഡയറ്റിങ്ങിലൂടെ കുറച്ചത് 20 കിലോ; പുതിയ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ് ഖുശ്ബു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് ഖുശ്ബു ഡയറ്റിങ്ങും ഫിറ്റ്‌നെസ് പരിശീലനവും ആരംഭിച്ചിരുന്നു. അതിപ്പോള്‍ പൂര്‍ണമായി ഫലം കണ്ടിരിക്കുകയാണ്.

ശരീരഭാരം 20 കിലോ കുറച്ചതിനു ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ലോക്ക്ഡൗണ്‍ തുടങ്ങുന്ന സമയത്ത് 93 കിലോയായിരുന്നു ഖുശ്ബുവിന്റെ ശരീരഭാരം. ഇപ്പോള്‍ അത് 73 കിലോയായി. ശരീരഭാരം 69 ലേക്ക് എത്തിക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

Khushbhu

കഴിഞ്ഞ നവംബറിലാണ് ഖുശ്ബു വര്‍ക്ക്ഔട്ട് ആരംഭിച്ചത്. തടി കൂടിയതാണ് വര്‍ക്ക്ഔട്ട് കാര്യക്ഷമമാക്കാന്‍ താരത്തെ പ്രേരിപ്പിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വര്‍ക്ക്ഔട്ടിന്റെ മാറ്റങ്ങള്‍ ശരീരത്തില്‍ നല്ല രീതിയില്‍ പ്രകടമായി തുടങ്ങിയതെന്ന് ഖുശ്ബു പറയുന്നു.

ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങള്‍ നോക്കി ഈ താരത്തിന് 51 വയസ്സായി എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago