Bhamaa
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടി ഭാമ. ആദ്യമായാണ് മകള്‍ ഗൗരിയുടെ ചിത്രങ്ങള്‍ ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. തനിക്കും ജീവിതപങ്കാളി അരുണിനും പെണ്‍കുഞ്ഞ് പിറന്ന വിവരം നേരത്തെ ഭാമ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ മകളുടെ മുഖം പങ്കുവച്ചിട്ടില്ല.
Bhamaa With Family
മകളുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഭാമ നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ‘മകള്‍ക്ക് നാളെ ഒരു വയസ്സ് തികയുകയാണ്’ എന്ന കുറിപ്പിനൊപ്പം കടല്‍ തീരത്ത് മകളെയു എടുത്തുകൊണ്ടു നില്‍ക്കുന്ന ഒരു വിഡിയോയാണ് ഭാമ പങ്കിട്ടിരിക്കുന്നത്.
2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…