Ann Augustin
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമാ രംഗത്ത് സജീവമായ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. പ്രശസ്ത ക്യാമറമാന്‍ ജോമോന്‍ ടി.ജോണിനെയാണ് ആന്‍ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാല്‍, ഇരുവരും വിവാഹമോചിതരായി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഡിവോഴ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് കാര്യമായൊന്നും ഇരുവരും തുറന്നുപറഞ്ഞിട്ടില്ല.
എന്നാല്‍, തന്റെ ജീവിതത്തില്‍ പെട്ടെന്നെടുത്ത തീരുമാനങ്ങള്‍ കുറേ ഉണ്ടെന്നും അതില്‍ ഒന്നായിരുന്നു വിവാഹമെന്നും ആന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.
Ann Augustin
‘പെട്ടെന്നെടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് കാണുന്നത്,’ ആന്‍ പറഞ്ഞു.
ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി. 1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റില്‍ അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും അഭിനയിച്ചു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…