Shwetha Menon
ഗ്ലാമറസ് റോളുകളിലൂടേയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടേയും ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേതാ മേനോന്‍. പാലേരിമാണിക്യം, രതിനിര്‍വേദം, കയം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ് തുടങ്ങിയവയാണ് ശ്വേതയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍. ഇതില്‍ രതിനിര്‍വേദത്തിലെ രതി ചേച്ചി എന്ന കഥാപാത്രം ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
രതിനിര്‍വേദത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ശ്വേതാ മേനോന്‍ സംസാരിച്ചിട്ടുണ്ട്. ബിക്കിനിയിട്ട് സെക്‌സിയാവാന്‍ വളരെ എളുപ്പമാണെന്നും മുഴുവന്‍ വസ്ത്രവും ധരിച്ച് സെക്‌സിയായി അഭിനയിക്കുകയാണ് ബുദ്ധിമുട്ടെന്നും രതിനിര്‍വേദത്തില്‍ അഭിനയിച്ച അനുഭവത്തില്‍ നിന്ന് ശ്വേതാ മേനോന്‍ പറയുന്നു.
Shwetha Menon
‘ബോളിവുഡില്‍ ഞാനൊരു ഗ്ലാമര്‍ റോളാണ് ചെയ്തത്. ഗ്ലാമര്‍ മീന്‍സ് കുറച്ച് സ്‌കിന്‍ ഒക്കെ കാണിച്ച്. ഏറ്റവും ബുദ്ധിമുട്ടാണ് മുഴുവന്‍ വസ്ത്രവും ധരിച്ച് സെക്‌സിയാകുക എന്നത്. പാവാടയും ബ്ലൗസും അല്ലെങ്കില്‍ സാരി, മുണ്ടും വേഷ്ടി ഇതൊക്കെ ഇട്ടിട്ട് സെക്‌സിയാകാന്‍ വളരെ ബുദ്ധിമുട്ടായി തോന്നും. തുണി അഴിച്ചോ മിനി സ്‌കെര്‍ട്ടോ ബിക്കിനിയോ ഇട്ട് സെക്‌സിയാകാന്‍ വളരെ ഈസിയാണ്. അത് ആര്‍ക്കും പറ്റും,’ ശ്വേത പറയുന്നു.
രതിനിര്‍വേദത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നപ്പോള്‍ എല്ലാവരും തന്നെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും ശ്വേത പറയുന്നു. ‘ഈ കഥാപാത്രം നിനക്ക് ചെയ്യാന്‍ പറ്റും, നോ പറയരുത്’ എന്നാണ് ആ സമയത്ത് എല്ലാവരും പറഞ്ഞതെന്ന് ശ്വേത പറഞ്ഞു. തുടക്കത്തില്‍ തനിക്ക് ചെറിയ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നെന്നും പിന്നീട് അത് മാറിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…