Categories: latest news

രമേഷ് പിഷാരടിയെ സിബിഐയില്‍ എടുത്തു ! കലിപ്പായി താരം

സിബിഐയില്‍ എടുത്തതിന്റെ സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തില്‍ സിബിഐ ഉദ്യോഗസ്ഥന്റെ റോളിലാണ് രമേഷ് പിഷാരടി എത്തുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രത്തിന്റെ സഹായിയാണ് രമേഷ് പിഷാരടി.

വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപ്‌നമാണ് ഇപ്പോള്‍ സാധ്യമായതെന്ന് പിഷാരടി പറയുന്നു. സിനിമയില്‍ നിന്നുള്ള ചിത്രങ്ങളും പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥന് വേണ്ട ഗൗരവത്തോടെയാണ് പിഷാരടിയെ ഈ ചിത്രത്തില്‍ കാണുന്നത്. ആളാകെ മാറിയല്ലോ എന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്.

രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ:

Thank you for this ID Card……….

കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം…. വളര്‍ന്ന് സേതുരാമയ്യര്‍ CBI കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ, ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ച് ഭാഗങ്ങളില്‍ ഒന്നിക്കുന്നു.

Thank you …

Ramesh Pisharadi and Mammootty

അതേസമയം, 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. മമ്മൂട്ടി ഉടന്‍ തന്നെ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

7 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

7 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

7 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

7 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago