Categories: Gossips

പൃഥ്വിരാജും സംവൃതയും പ്രണയത്തിലായിരുന്നോ? ആ ഗോസിപ്പുകള്‍ക്ക് പിന്നില്‍

ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ തന്നെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും സംവൃത സുനിലും. ഇരുവരും ഒന്നിച്ചഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ഹിറ്റാണ്. ഒരു കാലത്ത് മലയാളത്തിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങള്‍ കൂടിയാണ് രണ്ട് പേരും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ നടക്കുമെന്നും അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരം ഗോസിപ്പുകളെയെല്ലാം ചിരിച്ചു തള്ളുകയാണ് പൃഥ്വിരാജ് അന്ന് ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംവൃതയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകുമെന്നും താരം പറഞ്ഞു. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവന്‍, നവ്യ നായര്‍, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും പൃഥ്വി പറഞ്ഞു.

Prithviraj and Samvritha

തങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. സംവൃതയുടെ വീട്ടില്‍ പോയിരുന്നു. സംവൃതയുടെ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നതെന്നും പൃഥ്വി പറഞ്ഞു. മാത്രമല്ല അതേ അഭിമുഖത്തില്‍ തന്നെ തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇന്‍ഫാക്ചുവേഷന്‍ തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജുമായുള്ള ഗോസിപ്പുകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി സംവൃതയും അതിനെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. ആ ചോദ്യങ്ങളോട് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു അന്ന് സംവൃതയുടെ നിലപാട്.

 

 

അനില മൂര്‍ത്തി

Recent Posts

ജയസൂര്യ ചിത്രത്തിലും മോഹന്‍ലാലിന്റെ അതിഥി വേഷം? ഡേറ്റ് ഇല്ലെങ്കില്‍ സുരേഷ് ഗോപി

മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…

9 hours ago

‘തനിക്കു വേണമെങ്കില്‍ ഒഴിയാം, സംവിധായകനെ മാറ്റില്ല’; മോഹന്‍ലാല്‍ പറഞ്ഞു

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…

12 hours ago

മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…

19 hours ago

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 days ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

2 days ago