Categories: Gossips

മധുരത്തോട് ‘നോ’, പുഴുങ്ങിയ ബ്രോക്കോളി ചോക്ലേറ്റ് പോലെ തിന്നും; കല്യാണത്തിനു മുന്നോടിയായി കത്രീനയുടെ കഠിന ഡയറ്റിങ്

കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ബോളിവുഡ് സിനിമാലോകത്ത് ചൂടുപിടിച്ചിരിക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് കത്രീനയുടെ ഡയറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. ചിട്ടയോടെയുള്ള ഭക്ഷണരീതിയാണ് താരത്തിന്റെ സൗന്ദര്യ രഹസ്യമെന്ന് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍, കല്യാണം അടുത്തതോടെ ഡയറ്റിങ് കുറച്ചുകൂടി കഠിനമാക്കിയിരിക്കുകയാണ് താരം.

കാര്‍ബോഹൈഡ്രേറ്റ്, ഗ്ലൂട്ടന്‍, ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളോട് പൂര്‍ണമായും താരം അകലം പാലിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പകരം ധാരാളം സൂപ്പുകളും സാലഡും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കത്രീനയുടെ ഡയറ്റ് സംബന്ധിച്ച് ഒരു സുഹൃത്ത് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ രസകരമാണ്. പ്രിയപ്പെട്ട ഡാര്‍ക് ചോക്ലേറ്റ് ബ്രൗണി കഴിക്കുന്ന അതേ വികാരത്തോടെ പുഴുങ്ങിയ ബ്രോക്കോളിയും കത്രീന കഴിയ്ക്കുമെന്നാണ് ഈ സുഹൃത്ത് പറഞ്ഞത്.

Katrina Kaif

പച്ചക്കറി വിഭവങ്ങളാണ് താരം ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷ്ടമുള്ള പല സാധനങ്ങളും ഈ ദിവസങ്ങളില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. വളരെ ഇഷ്ടമുള്ള വിഭവങ്ങള്‍ മുന്നിലെത്തിയാല്‍ അതില്‍ നിന്ന് ചെറിയ അളവില്‍ മാത്രം കഴിച്ചു നോക്കുകയാണ് താരം ഇപ്പോള്‍ ചെയ്യുന്നത്.

സവായ് മഥോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് ആഡംബര വിവാഹം നടക്കുക. മൂന്ന് ദിവസമായാണ് ആഘോഷ ചടങ്ങുകള്‍. ഡിസംബര്‍ ഒന്‍പതിനായിരിക്കും വിവാഹം.

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

19 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

19 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

19 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

19 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

20 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

20 hours ago