Categories: Gossips

തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ഒറ്റയ്ക്ക് ! ‘എലോണ്‍’ ട്വിസ്റ്റ് പുറത്തുവിട്ട് സൂപ്പര്‍താരം

ഷാജി കൈലാസ് – മോഹന്‍ലാല്‍ ഹിറ്റ് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘എലോണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. പേരുകൊണ്ട് തന്നെ വ്യത്യസ്തത തോന്നുന്ന ഈ സിനിമയിലെ പ്രധാന ട്വിസ്റ്റ് പുറത്തുപറഞ്ഞിരിക്കുകയാണ് നായകന്‍ മോഹന്‍ലാല്‍ തന്നെ. എലോണ്‍ എന്ന സിനിമയില്‍ താന്‍ മാത്രമേ ഉള്ളൂ എന്നാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യുവിനോട് സംസാരിക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘അഭിനയ രീതിയിലും സ്‌ക്രിപ്റ്റിലും എല്ലാം കാലങ്ങള്‍ മാറുന്നത് അനുസരിച്ച് തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാവും. ഞാന്‍ ഇപ്പോള്‍ ചെയ്ത എലോണ്‍ എന്ന സിനിമയില്‍ ഞാന്‍ മാത്രമെ ഉള്ളു. അങ്ങനെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അങ്ങനെയൊരു സിനിമ വളരെ വ്യത്യസ്തമായ കഥയാണ്. അതുകൊണ്ട് തന്നെ ആ സിനിമ സാധാരണ രീതിയില്‍ ചിത്രീകരിച്ചാല്‍ ശരിയാവില്ല. ആളുകളെ ഇന്‍ട്രസ്റ്റിങ്ങ് ആക്കുന്ന തരത്തിലുള്ള ലെന്‍സിങ്ങ് വേണം. പിന്നെ അതിന് വേണ്ടി നമ്മള്‍ ഒരു സെറ്റ് ഇട്ടു. അത് നമ്മള്‍ ഒരു വീട്ടില്‍ പോയി ചിത്രീകരിച്ചാല്‍ ശരിയാവില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിക്കുന്നത്. പതിനെട്ട് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നിവയ്ക്ക് രചന നിര്‍വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തതകളുള്ള കഥാപാത്രമാണ് എലോണില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

18 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

18 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

18 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

18 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

18 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

18 hours ago