Revathy and Amala
എല്ലാ തലമുറകളിലുമുള്ള പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് പ്രിയദര്‍ശന്റെ കിലുക്കം. മോഹന്‍ലാല്‍, ജഗതി, രേവതി, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയാണ് ഈ സിനിമയില്‍ അഭിനയിച്ചത്. അതില്‍ രേവതിയുടെ കഥാപാത്രം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. രസകരമായ ആ കഥാപാത്രത്തെ മറ്റൊരു നടി ചെയ്യുന്നത് മലയാളികള്‍ക്ക് ഇന്ന് സങ്കല്‍പ്പിക്കാനേ സാധിക്കില്ല. അത്രത്തോളം പെര്‍ഫക്ഷനോടെയാണ് രേവതി കിലുക്കത്തില്‍ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കിലുക്കത്തിന്റെ രണ്ടാം ഭാഗമായ കിലുക്കം കിലുകിലുക്കം എന്ന സിനിമയില്‍ രേവതിയുടെ കഥാപാത്രത്തെ അതേപടി പകര്‍ത്താന്‍ നോക്കിയ കാവ്യ മാധവന്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടത്.
കിലുക്കത്തില്‍ രേവതിയുടെ കഥാപാത്രത്തിന്റെ പേര് നന്ദിനി തമ്പുരാട്ടി എന്നാണ്. എന്നാല്‍, ഈ കഥാപാത്രം ചെയ്യാന്‍ രേവതിയെയല്ല സംവിധായകന്‍ പ്രിയദര്‍ശന്‍ ആദ്യം തീരുമാനിച്ചിരുന്നത്. കിലുക്കത്തിനു മുന്‍പ് റിലീസ് ചെയ്ത സിനിമയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ചിത്രം’. ഈ സിനിമയില്‍ രഞ്ജിനിയാണ് മോഹന്‍ലാലിന്റെ നായിക. എന്നാല്‍, ചിത്രത്തില്‍ നായികയാകാന്‍ ആദ്യം രേവതിയെയാണ് പ്രിയദര്‍ശന്‍ വിളിച്ചത്. രേവതി ഈ കഥാപാത്രത്തോട് നോ പറഞ്ഞു. ചിത്രം സൂപ്പര്‍ഹിറ്റായി. പ്രിയദര്‍ശന്‍ അടുത്ത സിനിമയിലേക്ക് വിളിച്ചാല്‍ കഥ പോലും കേള്‍ക്കാതെ യെസ് പറയുമെന്ന് രേവതി അന്ന് മനസില്‍ ഉറപ്പിച്ചു.
Jagathy, Revathy, Mohanlal (Kilukkam Film)
അങ്ങനെയിരിക്കെയാണ് കിലുക്കത്തിന്റെ കഥ പിറക്കുന്നത്. കിലുക്കത്തില്‍ നായികയായി പ്രിയദര്‍ശന്‍ ആദ്യം തീരുമാനിച്ചത് അമലയെയാണ്. പ്രിയദര്‍ശന്‍ ചിത്രം വന്ദനത്തിന്റെ തെലുങ്ക് റിമേക്കായ നിര്‍ണ്ണയത്തില്‍ അമലയും നാഗാര്‍ജ്ജുനയുമാണ് അഭിനയിച്ചത്. ഇതേ ചിത്രത്തിന്റെ സെറ്റില്‍വച്ചായിരുന്നു പ്രിയദര്‍ശന്‍ അമലയോടു കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയെ കുറിച്ച് സംസാരിക്കുന്നത്. കിലുക്കം ചെയ്യാന്‍ തയ്യാറാണെന്ന് അമല പ്രിയദര്‍ശനോട് പറഞ്ഞു. 1991 മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ഡേറ്റ് അമല കിലുക്കത്തിനായി കൊടുത്തു.
ഈ സമയത്താണ് അമലയും നാഗാര്‍ജുനയും പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരായി. വിവാഹശേഷം അമല അഭിനയം നിര്‍ത്തുകയാണെന്ന് നാഗാര്‍ജുനയും പിതാവ് അക്കിനേനി നാഗേശ്വര റാവുവും പ്രഖ്യാപിച്ചു. എന്നാല്‍, കിലുക്കത്തില്‍ അഭിനയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ അമല കാത്തിരുന്നു. നാഗാര്‍ജ്ജുന പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വീട്ടില്‍ നിന്ന് അനുവാദം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ പ്രിയദര്‍ശനോട് തനിക്ക് പകരം മറ്റൊരാളെ അന്വേഷിക്കാന്‍ അമല പറഞ്ഞു. അങ്ങനെയാണ് പ്രിയദര്‍ശന്‍ രേവതിയിലേക്ക് എത്തിയത്. നേരത്തെ ചിത്രം നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധമുള്ള രേവതി പ്രിയദര്‍ശന് വേഗം വാക്കുകൊടുത്തു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…