Jagathy Sreekumar
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. ഏത് ടൈപ്പ് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ ജഗതിക്ക് പ്രത്യേക കഴിവുണ്ട്. വാഹനാപകടത്തിന് ശേഷം ജഗതി മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍. ആരോഗ്യം വീണ്ടെടുത്ത് ജഗതി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകര്‍.
ഒരു കാലത്ത് തിരുവനന്തപുരത്തെ അമൃത ബാറില്‍ നിത്യസന്ദര്‍ശകനായിരുന്നു ജഗതി. സ്ഥിരമായി 25 വര്‍ഷം ആ ബാറില്‍ മദ്യപിക്കാനെത്തിയ തനിക്ക് ബാറുടമകളും സ്റ്റാഫും ചേര്‍ന്ന് ഒരു ട്രീറ്റ് തന്നിട്ടുണ്ടെന്ന് ജഗതി പറയുന്നു. പഴയൊരു അഭിമുഖത്തിലാണ് ജഗതി രസകരമായ ഈ സംഭവം വിവരിക്കുന്നത്.
Jagathy
‘അമൃത ബാറില്‍ സ്ഥിരം കസ്റ്റമറായിരുന്നു. 25-ാം വര്‍ഷത്തില്‍ അവരെല്ലാം ചേര്‍ന്ന് എനിക്കൊരു ട്രീറ്റ് തന്നു. പിന്നെ ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. മാസാമാസം ആയിരുന്നു അവിടെ ബില്‍ സെറ്റില്‍ ചെയ്തിരുന്നത്,’ ജഗതി പറഞ്ഞു. ഫ്രീ ടൈം കിട്ടിയാല്‍ ഒറ്റയ്ക്കിരുന്ന് രണ്ട് പെഗ് അടിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ജഗതി പറയുന്നു.
ഡിഗ്രി കഴിഞ്ഞ സമയത്ത് തനിക്ക് പുകവലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതായും ജഗതി വെളിപ്പെടുത്തി. ഒരു കലാകാരന് വളരെ പ്രധാനപ്പെട്ടതാണ് ശബ്ദമെന്നും പുകവലിച്ചാല്‍ ശബ്ദം പ്രസ്‌നമാകുമെന്നും അക്കാലത്ത് അമ്മ ഉപദേശം നല്‍കിയിരുന്നതായും ജഗതി ഓര്‍ക്കുന്നു. വല്ലപ്പോഴും മുറുക്കുകയും മൂക്കില്‍ പൊടി വലിക്കുകയും ചെയ്യുന്ന സ്വഭാവവും തനിക്കുണ്ടായിരുന്നെന്ന് ജഗതി പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…