Categories: latest news

ഈ തെറികള്‍ക്ക് എന്താ കുഴപ്പം ? ഇംഗ്ലീഷ് സിനിമയില്‍ ഇതിനും വലിയ തെറികളില്ലേ? ; ചുരുളി വിവാദത്തില്‍ ചെമ്പന്‍ വിനോദ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ചുരുളി. ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. സിനിമയിലെ തെറി വിളി വന്‍ വിവാദമാകുകയും ചെയ്തു. മലയാളികളുടെ സംസ്‌കാരത്തിനു ചേരുന്നതല്ല ചുരുളിയിലെ ഭാഷാപ്രയോഗമെന്ന് പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍, ആ തെറി വിളികളെല്ലാം സിനിമ ആവശ്യപ്പെടുന്നതാണെന്നാണ് ചുരുളിയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ചെമ്പന്‍ വിനോദ് ജോസ് പറയുന്നത്.

ചുരുളിയിലെ തെറികള്‍ക്ക് പ്രശ്‌നമൊന്നും ഇല്ല. ഇംഗ്ലീഷ് സിനിമകളില്‍ ഇതിനും വലിയ തെറികളാണ് പറയുന്നത്. ഞാന്‍ ചില ഇംഗ്ലീഷ് സിനിമകളിലെ തെറികള്‍ മലയാളത്തില്‍ ആക്കി നോക്കി. ഇതിലുള്ളതിനേക്കാള്‍ വലിയ തെറികളാണ് അതൊക്കെ. ഇംഗ്ലീഷ് സിനിമകളിലെ തെറികളൊന്നും ആര്‍ക്കും കുഴപ്പമില്ല. ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും ചെമ്പന്‍ പറയുന്നു.

Chemban Vinod Jose

എസ്.ഹരീഷിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി മലയാളത്തില്‍ ഇതുവരെ ഇറങ്ങാത്ത ഴോണറിലുള്ള സിനിമയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദിനെ കൂടാതെ വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍ തുടങ്ങി വന്‍ താരനിര സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ഭീമന്റെ വഴിയാണ് ചെമ്പന്‍ വിനോദിന്റെ പുതിയ സിനിമ. കുഞ്ചാക്കോ ബാബന്‍ നായകനായ ഭീമന്റെ വഴിയില്‍ ശ്രദ്ധേയമായ വേഷമാണ് ചെമ്പന്‍ വിനോദിനുള്ളത്. ചെമ്പന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ എഴുതുന്ന തിരക്കഥ കൂടിയാണ് ഇത്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

10 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

10 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

11 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

11 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

11 hours ago