മലയാളികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് സില്‍ക് സ്മിത. ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രമല്ല കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയും സില്‍ക് തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ചിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സില്‍ക് ആത്മഹത്യ ചെയ്യുന്നത്. സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു അത്.
ദുരന്തപൂര്‍ണമായ ജീവിതമായിരുന്നു ബാല്യത്തിലും കൗമാരത്തിലും സില്‍ക്കിന്റേത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സില്‍ക്കിന്റെ കുടുംബത്തെ തളര്‍ത്തിയിരുന്നു. 17-ാം വയസ്സില്‍ സില്‍ക് വിവാഹിതയായി. ഒരു കാളവണ്ടിക്കാരനെയാണ് സില്‍ക് വിവാഹം കഴിച്ചത്. മുഴുവന്‍ സമയ മദ്യപാനിയായ ഇയാള്‍ സില്‍ക് സ്മിതയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നീട് ഇയാളുമായുള്ള ബന്ധം സില്‍ക് അവസാനിപ്പിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ആ വിവാഹം.
1979 ല്‍ പുറത്തിറങ്ങിയ ഇണയെ തേടിയാണ് സില്‍ക് സ്മിതയുടെ ആദ്യ ചിത്രം. ആന്റണി ഈസ്റ്റ്മാനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ജോണ്‍ പോള്‍ പുതുശേരിയുടേതായിരുന്നു തിരക്കഥ. സില്‍ക് സ്മിത നായികയായി എത്തിയ ഇണയെ തേടി എന്ന സിനിമയില്‍ മലയാളികള്‍ക്ക് സുപരിചിതനായ കലാശാല ബാബുവാണ് നായകനായി അഭിനയിച്ചത്. നാടക നടനായിരുന്ന കലാശാല ബാബു ശ്രീമുരുകന്‍, യുദ്ധകാണ്ഡം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ഇണയെ തേടി എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ നായക വേഷത്തില്‍ എത്തുന്നത്. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ഇണയെ തേടി ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…