Pranav Mohanlal
പ്രണവ് മോഹന്‍ലാലിന്റെ മികച്ച പ്രകടനം സമ്മാനിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ തിയറ്ററില്‍ കൂടുതല്‍ ചലനം സൃഷ്ടിച്ചത് പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രമാണ്. പ്രണവിന്റെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും സിനിമയ്ക്ക് ജീവന്‍ നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയപ്പോഴാണ് അഭിനയത്തില്‍ പ്രണവ് ബഹുദൂരം മുന്നില്‍ പോയിരിക്കുന്നത്.
കുഞ്ഞാലിമരക്കാരായി മോഹന്‍ലാല്‍ എത്തുമ്പോള്‍ കുഞ്ഞാലിയുടെ കൗമാരകാലം പ്രണവ് മോഹന്‍ലാലിലൂടെയാണ് പറയുന്നത്. മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് അഭിനയിത്തില്‍ ബഹുദൂരം മുന്നോട്ടുപോയ പ്രണവിനെയാണ് കുഞ്ഞാലിമരക്കാരില്‍ കാണുന്നത്. പ്രണവിന്റെ കരിയരിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് മരക്കാറിലേത്. കഥാപാത്രം ആവശ്യപ്പെടുന്ന എനര്‍ജി ലെവല്‍ കൃത്യമായി നല്‍കാന്‍ പ്രണവിന് സാധിച്ചു.
തുടക്കത്തിലെ മുക്കാല്‍ മണിക്കൂര്‍ പ്രണവിന്റെ മികച്ച പെര്‍ഫോമന്‍സിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. എന്നാല്‍, പിന്നീട് മോഹന്‍ലാല്‍, പ്രഭു അടക്കമുള്ള താരങ്ങളുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നു. അവസാന സീനുകളിലേക്ക് എത്തുമ്പോള്‍ ഫ്‌ളാഷ് ബാക്ക് കൊളാഷുകളില്‍ വീണ്ടും പ്രണവ് നിറയുന്നു. അയാളുടെ ചിരി പോലും തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…