Categories: Gossips

പ്രഭുദേവയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ സംഭവിച്ചത് എന്ത്? വിവാഹത്തിനു അടുത്തെത്തിയ ബന്ധം തകര്‍ന്നത് എങ്ങനെ?

സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം വരെ എത്തുകയും ചെയ്തു. എന്നാല്‍, പ്രഭുദേവയുടെ ഭാര്യ ശക്തമായ എതിര്‍പ്പുമായി എത്തിയതോടെ ആ ബന്ധം തകരുകയായിരുന്നു. ഇരുവരുടേയും വിവാഹം എപ്പോള്‍ വേണമെങ്കിലും നടക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്.

സിനിമയില്‍ നിന്ന് ആരംഭിച്ച സൗഹൃദമാണ് ഇരുവര്‍ക്കുമിടയില്‍ നിര്‍ണായകമായത്. മൂന്നര വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. 2009 ല്‍ നയന്‍താരയും പ്രഭുദേവയും വിവാഹിതരാകാന്‍ പോകുന്നതായി വാര്‍ത്ത പ്രചരിച്ചു. എന്നാല്‍, അത് നടന്നില്ല.

Nayanthara and Prabhu Deva

1995 ലാണ് പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മുസ്ലിം ആയിരുന്ന റംലത്ത് പ്രഭുദേവയെ വിവാഹം കഴിച്ച ശേഷം ഹൈന്ദവമതം സ്വീകരിക്കുകയും ലത എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു.

തന്റെ ഭര്‍ത്താവ് പ്രഭുദേവയും നടി നയന്‍താരയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ ആലോചിക്കുന്നുണ്ടെന്നും അറിഞ്ഞ ലത അക്കാലത്ത് നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും തന്നെയും മക്കളെയും നോക്കുന്നില്ലെന്നും ആരോപിച്ച് ലത കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് വലിയ വിവാദമായി. തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുത്തിരിക്കുകയാണെന്നാണ് ലത വാദിച്ചത്. നയന്‍താര വിവാദ നായികയായി. അക്കാലത്ത് നയന്‍താരയ്ക്കെതിരെ തമിഴ്നാട്ടില്‍ വിവിധ രാഷ്ട്രീയ – സാമൂഹിക സംഘടനകള്‍ പ്രതിഷേധം വരെ നടത്തി. തമിഴ് സംസ്‌കാരത്തെ നയന്‍താര അപമാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഒടുവില്‍ താരം വലിയ മാനസിക സംഘര്‍ഷത്തിലായി. അങ്ങനെയാണ് പ്രഭുദേവയുമായുള്ള ബന്ധം പിരിയാന്‍ നയന്‍താര തീരുമാനിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

15 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

15 hours ago