Categories: latest news

‘മോനേ, ഒന്നു മിണ്ടാതിരിക്ക് മോനേ…’ മുദ്രാവാക്യം വിളിച്ച ആരാധകനോട് ലാലേട്ടന്‍ (വീഡിയോ)

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മോഹന്‍ലാല്‍. നല്ല ആവേശത്തിലാണ് താന്‍ സിനിമ കാണുന്നതെന്നും ഫസ്റ്റ് ഹാഫിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചി സരിത തിയറ്ററിലെത്തിയാണ് മോഹന്‍ലാല്‍ കുടുംബസമേതം സിനിമ കണ്ടത്.

ആദ്യ പകുതിക്ക് ശേഷം മാധ്യമങ്ങളോട് മോഹന്‍ലാല്‍ സംസാരിച്ചു. മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ ഒരു ആരാധകന്‍ മുദ്രാവാക്യം വിളിച്ചു. ഈ ആരാധകനെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ തിരുത്തുന്നുണ്ട്. ‘മോനേ, ഒന്നു മിണ്ടാതിരിക്ക് മോനേ,’ എന്ന് പറയുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം.

‘സിനിമ കണ്ടോണ്ടിരിക്കുവല്ലേ, മുഴുവന്‍ കഴിയട്ടെ. തീര്‍ച്ചയായും നല്ല ആവേശത്തിലാണ് സിനിമ കണ്ടോണ്ടിരിക്കുന്നത്. എല്ലാവരും നന്നായി എന്‍ജോയ് ചെയ്താണ് സിനിമ കാണുന്നത്. തീര്‍ച്ചയായിട്ടും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണ്. ഭാഗ്യവശാല്‍ ചിത്രം തിയറ്ററില്‍ കാണിക്കാന്‍ പറ്റി,’ മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal

കൊച്ചി സരിതാ തിയറ്ററിലാണ് മോഹന്‍ലാലും കുടുംബവും എത്തിയത്. ആരാധകരുടെ തിക്കും തിരക്കും കാരണം അരമണിക്കൂര്‍ മോഹന്‍ലാല്‍ കാറില്‍ തന്നെ ഇരിന്നു. പിന്നീട് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് മോഹന്‍ലാലിനെ തിയറ്ററിനുള്ളിലേക്ക് കൊണ്ടുപോയത്. മരക്കാര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ തിയറ്ററിലെത്തിയത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago