Categories: Uncategorized

ഇതെല്ലാം അനുസരിക്കാമെങ്കില്‍ കല്യാണത്തിനു വന്നാല്‍ മതി; കടുപ്പിച്ച് കത്രീന കൈഫും വിക്കി കൗശലും

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും ഏതാനും വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ പോകുകയാണ്. ഡിസംബര്‍ 7, 8, 9 തിയതികളിലായാണ് താരവിവാഹം. ഇരുന്നൂറോളം അതിഥികളാണ് വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുക. രാജസ്ഥാനിലെ ആഡംബര റസ്റ്റോറന്റാണ് മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങള്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്.

തങ്ങളുടെ വിവാഹ ചടങ്ങുകള്‍ പാപ്പരാസികള്‍ വലിയ ആഘോഷമാക്കുന്നത് കത്രീനയ്ക്കും വിക്കി കൗശലിനും താല്‍പര്യമില്ല. അതുകൊണ്ട് തന്നെ വിവാഹ ചടങ്ങുകള്‍ നടക്കുന്ന ഹാളില്‍ അതിഥികള്‍ക്ക് പോലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ ചടങ്ങ് നടക്കുന്ന ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഹാളിലേക്ക് മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്.

Katrina Kaif and Vicky Kaushal

വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യം അതിഥികള്‍ ആരും വെളിപ്പെടുത്തരുത്. മറ്റാരൊക്കെ പങ്കെടുക്കുമെന്ന വിവരവും പുറത്തുപറയരുത്. വിവാഹ ഹാളില്‍ ചിത്രങ്ങള്‍ എടുക്കരുത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത്. വിവാഹ പാര്‍ട്ടി നടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയക്കരുത്. വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ ഹോട്ടലില്‍ കയറുന്നതു മുതല്‍ പുറത്തേക്ക് ഇറങ്ങുന്നതുവരെ പുറംലോകവുമായി ഒരു ബന്ധവും പാടില്ല. വിവാഹ പരിപാടികളുടെ ചുമതലയുള്ളവരില്‍ നിന്ന് അനുമതി കിട്ടിയ ശേഷം മാത്രമേ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ അനുവാദമുള്ളൂ. വിവാഹം നടക്കുന്ന വേദിയില്‍ നിന്ന് റീല്‍സോ വീഡിയോയോ ഷൂട്ട് ചെയ്യരുത്. എന്നിവയാണ് താരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍.

സിനിമാ രംഗത്തു നിന്ന് പ്രമുഖരെല്ലാം വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തും. കത്രീനയും വിക്കിയും മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പലരും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 7, 8 ദിവസങ്ങളിലായാണ് മെഹന്ദി ചടങ്ങുകള്‍ നടക്കുക. ഡിസംബര്‍ ഒന്‍പതിനാണ് താരവിവാഹം.

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

2 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

2 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

2 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

7 hours ago